കേരളം

'കാള വാല്‍ പൊക്കുന്നത് എന്തിനാണെന്ന് എല്ലാവര്‍ക്കും അറിയാം'; തരൂരിനെതിരെ കെ സുരേന്ദ്രന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശശി തരൂര്‍ എംപി ഇടതുപക്ഷത്തേക്ക് നീങ്ങുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. കാള വാലു പൊക്കുന്നത് എന്തിനാണെന്ന് എല്ലാവര്‍ക്കും അറിയാം. അടുത്ത തവണ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനാണ് നീക്കം നടത്തുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു. 

കെ റെയില്‍ പദ്ധതിയില്‍ മുഖ്യമന്ത്രിക്ക് ഭീഷണിയുടെ സ്വരമാണ്. ശബരിമലയിലെ അനുഭവം സര്‍ക്കാര്‍ കെ റെയിലിലും നേരിടും. സില്‍വര്‍ ലൈനെതിരായ പ്രതിഷേധങ്ങളില്‍ കോണ്‍ഗ്രസുമായി ബിജെപി വേദി പങ്കിടില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. 

കെ റെയില്‍ വിരുദ്ധ സമരത്തിന് പിന്നില്‍ തീവ്രവാദ സംഘടനകള്‍ ഇളക്കി വിടുന്നവരാണെന്ന പ്രസ്താവനയില്‍ പ്രതിഷേധിച്ച് മന്ത്രി സജി ചെറിയാന്റെ ചെങ്ങന്നൂരിലെ ഓഫീസിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. പിഴുതെടുത്ത സര്‍വേ ലൈന്‍ കല്ലുകളുമായാണ് പ്രവര്‍ത്തകരെത്തിയത്. മാര്‍ച്ച് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ വെച്ച് പൊലീസ് തടഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

പാകിസ്ഥാന്‍ കോണ്‍ഗ്രസിനു വേണ്ടി പ്രാര്‍ഥിക്കുന്നു, യുവരാജാവിനെ പ്രധാനമന്ത്രിയാക്കാന്‍ ശ്രമിക്കുന്നു: പ്രധാനമന്ത്രി

ഇന്നും നാളെയും നാല് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

400 സീറ്റ് തമാശ, 300 അസാധ്യം, ഇരുന്നുറു പോലും ബിജെപിക്ക് വെല്ലുവിളി: ശശി തരൂര്‍