കേരളം

11.14 കോടിയുടെ ഭൂസ്വത്ത്, 75 ലക്ഷത്തിന്റെ വീട്; ആസ്തികളില്‍ മുന്നില്‍ ജെബി മേത്തര്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: രാജ്യസഭാ സ്ഥാനാര്‍ത്ഥികളില്‍ സ്വത്തുവകകളില്‍ കോണ്‍ഗ്രസിന്റെ ജെബി മേത്തര്‍  മുന്നില്‍. ജെബി മേത്തര്‍ക്ക് 11.14 കോടി വിലമതിക്കുന്ന കാര്‍ഷിക, കാര്‍ഷികേതര ഭൂസ്വത്തുണ്ട്. 87,03,200 രൂപ വിലമതിക്കുന്ന ആഭരണവും 1,54,292 രൂപയുടെ ഇന്‍ഷുറന്‍സ് പോളിസിയും സ്വന്തം പേരിലുണ്ട്. നാമനിര്‍ദേശ പത്രികക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 

75 ലക്ഷം രൂപ വിലമതിക്കുന്ന വീട് ജെബി മേത്തര്‍ക്ക് സ്വന്തം പേരിലുണ്ട്. പതിനായിരം രൂപ കൈവശമുണ്ട്. 46.16 ലക്ഷത്തിന്റെ ബാധ്യതയുണ്ട്. ഭര്‍ത്താവിന് 41 ലക്ഷം വിലയുള്ള 2017 മോഡല്‍ മെഴ്‌സിഡസ് ബെന്‍സ് കാറും ഇടപ്പള്ളി ധനലക്ഷ്മി ബാങ്കില്‍ 23.56 ലക്ഷവും എറണാകുളം ബ്രോഡ്‌വേയിലെ ഫെഡറല്‍ ബാങ്കില്‍ 12570 രൂപയുമുണ്ട്. 

റഹിമിന് 37 ക്രിമിനല്‍ കേസുകള്‍

സിപിഎമ്മിന്റെ എ എ റഹിമിന് 26,304 രൂപയുടെ ആസ്തിയാണ് സ്വന്തമായുള്ളത്. ഭാര്യയുടെ പേരില്‍ 4.5 ലക്ഷം രൂപ വിലവരുന്ന കൃഷിഭൂമിയുണ്ട്. ആറുലക്ഷം വിലമതിക്കുന്ന നാഹനവും 70,000 രൂപയുടെ സ്വര്‍ണാഭരണങ്ങളും ഭാര്യയുടെ പേരിലുണ്ട്. വിവിധ സമരങ്ങളില്‍ പങ്കെടുത്തതിന് 37 ക്രിമിനല്‍ കേസുകള്‍ ഉള്ളതായും റഹിം വ്യക്തമാക്കുന്നു. 

സന്തോഷിന് 5.67 ഏക്കര്‍ കൃഷിഭൂമി

സിപിഐ സ്ഥാനാര്‍ത്ഥി പി സന്തോഷ് കുമാറിന്റെ കൈയില്‍ പണമായി പതിനായിരം രൂപയും ഭാര്യയുടെ കൈവശം 15,000 രൂപയും നാലുലക്ഷം വിലമതിക്കുന്ന 80 ഗ്രാം സ്വര്‍ണാഭരണങ്ങളുമുണ്ട്. സന്തോഷിന് 10 ലക്ഷം രൂപ വിലമതിക്കുന്ന 5.67 ഏക്കര്‍ കൃഷിഭൂമിയും ഭാര്യയ്ക്ക് നാലുലക്ഷം രൂപ വില മതിക്കുന്ന 2.29 ഏക്കര്‍ കൃഷിഭൂമിയുമുണ്ട്. 

കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ഭാര്യയ്ക്ക് 8.5 സെന്റ് ഭൂമിയും 2300 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടുമുണ്ട്. മൊത്തം 71,75,000 രൂപ വിലമതിക്കുന്ന ഭൂമി ഭാര്യയ്ക്ക് സ്വന്തമായുണ്ട്. സന്തോഷിന് രണ്ടു ലക്ഷം രൂപയുടേയും ഭാര്യയ്ക്ക് 19 ലക്ഷത്തിന്റേയും ബാധ്യതയുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ഒരാളും ചോദിക്കില്ല, രണ്ടു വോട്ടു ചെയ്താല്‍! കോട്ടിയയില്‍ ഇരട്ട വോട്ട് നിയമപരം; അപൂര്‍വ കൗതുകം

വേദാന്ത സംവാദത്തിന്റെ ചരിത്ര ശേഷിപ്പുകളുമായി ഒരു പ്രദേശം; കാസര്‍കോട്ടെ 'കൂടല്‍' ദേശം- വീഡിയോ

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍