കേരളം

‘താഴ്മയായി അപേക്ഷി’ക്കണ്ട; പദം ഒഴിവാക്കി ഉത്തരവ് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: അപേക്ഷകൾ എഴുതുമ്പോൾ ഇനിമുതൽ 'താഴ്മയായി' അപേക്ഷിക്കുന്നു എന്ന പ്രയോ​ഗം ഒഴിവാക്കണമെന്ന് സർക്കാർ ഉത്ത‌രവ്. താഴ്മയായി അപേക്ഷിക്കുന്നു എന്നത് ഒഴിവാക്കി പകരം അപേക്ഷിക്കുന്നു അല്ലെങ്കിൽ അഭ്യർഥിക്കുന്നു എന്നെഴുതണമെന്നാണ് ഇത്തരവിൽ പറഞ്ഞിരിക്കുന്നത്. ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പാണ് ഉത്തരവിറക്കിയത്. 

സംസ്ഥാനത്തെ എല്ലാ സർക്കാർ/അർധ സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിലും വിവധ ആവശ്യങ്ങൾക്കായി സമർപ്പിക്കുന്ന അപേക്ഷകളിൽ ‘താഴ്മയായി അപേക്ഷിക്കുന്നു’ എന്ന പദം ഒഴിവാക്കി ‘അപേക്ഷിക്കുന്നു’ അല്ലെങ്കിൽ ‘അഭ്യർഥിക്കുന്നു’ എന്നത് ഉപയോഗിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് എല്ലാ വകുപ്പ് തലവന്മാർക്കും നൽകിയ ഉത്തരവിൽ നിർദേശിച്ചിപിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജയരാജനുമായി മൂന്നുവട്ടം ചര്‍ച്ച നടത്തി; വിവരം പിണറായിക്ക് ചോര്‍ത്തി നല്‍കിയത് നന്ദകുമാര്‍; വെളിപ്പെടുത്തലുമായി ശോഭ സുരേന്ദ്രന്‍

'കൂതറ വർക്ക്, തക്കാളിപ്പെട്ടിയും തെർമോക്കോളും അടുക്കി വെച്ചാൽ സെറ്റാവില്ല': അശ്വന്ത് കോക്കിന് മറുപടിയുമായി 'തങ്കമണി' ആർട്ട് ഡയറക്ടർ

സിക്‌സര്‍ പൂരം! കൊല്‍ക്കത്ത - പഞ്ചാബ് മത്സരത്തില്‍ പറന്നിറങ്ങിയ റെക്കോര്‍ഡ്

ഇപി ജയരാജന്‍ ബിജെപിയിലേക്ക് പോകുമെന്നത് പച്ചനുണ; മുഖ്യമന്ത്രി പറഞ്ഞതോടെ ജനങ്ങള്‍ക്ക് ബോധ്യമായി; വോട്ടിങ്ങിനെ ബാധിച്ചില്ലെന്ന് ജയരാജന്‍

ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തിയ മൃതദേഹം മലയാളി നഴ്‌സിന്റേത്