കേരളം

യുവാവിനെ ബോംബ് എറിഞ്ഞ് കൊല്ലാന്‍ ശ്രമം, ഹൈവേ കൊള്ളയടി, അരക്കിലോ കഞ്ചാവുമായി ക്രിമിനല്‍ കേസ് പ്രതി പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

ചാലക്കുടി: അരക്കിലോയോളം കഞ്ചാവുമായി കുപ്രസിദ്ധ ക്രിമിനല്‍ കേസ് പ്രതി പിടിയില്‍. പോട്ട പനമ്പിള്ളി കോളജിന് സമീപം താമസിക്കുന്ന വെട്ടുക്കല്‍ വീട്ടില്‍ ഷൈജു(32)വാണ് പിടിയിലായത്. മൂന്ന് വര്‍ഷം മുന്‍പ് പോട്ടയില്‍ ക്ഷേത്രോത്സവത്തിനിടയില്‍ സംഘര്‍ഷമുണ്ടായതിന്റെ വൈരാഗ്യത്തില്‍ യുവാവിനെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചതിലും മലപ്പുറം ജില്ലയില്‍ അരങ്ങേറിയ നിരവധി ഹൈവേ കേന്ദ്രീകരിച്ചുള്ള കൊള്ളയടി കേസുകളിലുമടക്കം ഇരുപത്തിമൂന്നോളം കേസുകളില്‍ പ്രതിയാണ് ഇയാള്‍.

പോട്ട, പനമ്പിള്ളി കോളജ് പരിസരം, മേച്ചിറ, നായരങ്ങാടി മുതലായ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് വ്യാപകമായി മയക്കുമരുന്ന് മറ്റും ലഭ്യമാകുന്നുവെന്ന് ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ആഴ്ചകളായി ഷാഡോ പൊലീസ് സംഘം ഈ പ്രദേശങ്ങളില്‍ കര്‍ശന നിരീക്ഷണം നടത്തി വരികയായിരുന്നു. ഇതിനെ തുടര്‍ന്ന് ഈ പ്രദേശത്തെ മുഖ്യ ലഹരി മരുന്ന് വില്‍പനക്കാരെ ലക്ഷ്യമിട്ട് നടത്തിയ പരിശോധനയിലാണ് അരക്കിലോയോളം കഞ്ചാവ് പിടികൂടിയത്. കഴിഞ്ഞയാഴ്ച ഈ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ രണ്ട് സ്ഥലങ്ങളില്‍ നിന്നായി കഞ്ചാവും എംഡിഎംഎയും പിടികൂടിയിരുന്നു.

പിടിയിലായ ഷൈജു നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായി വിചാരണ നേരിടുന്നയാളായതിനാല്‍ ഇയാളുടെ ജാമ്യമടക്കം റദ്ദ് ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പൊലിസ് അറിയിച്ചു. ഷൈജുവിനെ വൈദ്യ പരിശോധനയും മറ്റും പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരി​ഗണിച്ചേക്കും; രണ്ടാഴ്ചയ്ക്കിടെ ലിസ്റ്റ് ചെയ്യുന്നത് മൂന്നാംതവണ

തകര്‍പ്പന്‍ ഇന്നിങ്‌സ് ! ഒറ്റയ്ക്ക് പൊരുതി സഞ്ജു, പുറത്താകല്‍ നാടകീയം; ത്രില്ലര്‍ പോരില്‍ ഡല്‍ഹിക്ക് ജയം

കള്ളക്കടൽ: കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ജാ​ഗ്രതാ നിർദേശം

വേനല്‍മഴ ഇന്നുമുതല്‍ കനത്തേക്കും, രണ്ടിടത്ത് യെല്ലോ അലര്‍ട്ട്; ഉയര്‍ന്ന താപനില മുന്നറിയിപ്പ്