കേരളം

തൃക്കാക്കരയില്‍ ഉമാ തോമസ് യുഡിഎഫ് സ്ഥാനാര്‍ഥി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: അന്തരിച്ച മുന്‍ എംഎല്‍എ പിടി തോമസിന്റ പത്‌നി ഉമാ തോമസ് തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയാകും. തിരുവനന്തപുരത്ത് നേതാക്കള്‍ നടത്തിയ കൂടിയാലോചനയിലാണ് തീരുമാനം. ഉമാ തോമസിന്റെ പേര് കെപിസിസി ഹൈക്കമാന്റിന്് ശുപാര്‍ശ ചെയ്തു. ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും.

സ്ഥാനാര്‍ഥിയെ കെപിസിസി തീരുമാനിച്ചതായും നിര്‍ദ്ദേശം എഐസിസിക്ക് കൈമാറിയതായും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. പ്രഖ്യാപനം ഇന്ന് വൈകീട്ടുണ്ടാകുമെന്നാണ് പ്രതീക്ഷ- സുധാകരന്‍ കൂട്ടിച്ചേര്‍ത്തു

സ്ഥാനാര്‍ഥിയെ ഏകകണ്ഠമായാണ് തീരുമാനിച്ചത്. ഒരു പേര് മാത്രമാണ് പരിഗണിച്ചതെന്നും  ആര്‍ക്കും എതിര്‍പ്പില്ലായിരുന്നുവെന്നും സുധാകരന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം സ്ഥാനാര്‍ഥിയെ തീരുമാനിക്കാനായാത് നേട്ടമാകുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.

തൃക്കാക്കരയില്‍ വിജയം സുനിശ്ചിതമാണെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ പറഞ്ഞു.പിടി തോമസിന് കിട്ടിയതിനെക്കാള്‍ വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കാന്‍ കഴിയും. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ഒരസ്വാരസ്യവും ഉണ്ടായിട്ടില്ലെന്നും വിഡി സതീശന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

നടിയെ രഹസ്യവിവാഹം ചെയ്‌തെന്ന് വാര്‍ത്തകള്‍; താന്‍ നയന്റീസ് കിഡ് സിങ്കിള്‍ എന്ന് ജയ്

ജാഗ്രതൈ!; മാര്‍ച്ച് പാദത്തില്‍ നിരോധിച്ച വാട്‌സ്ആപ്പ് അക്കൗണ്ടുകളുടെ എണ്ണം രണ്ടുകോടിയില്‍പ്പരം, ഇരട്ടി വര്‍ധന

'അന്നും ഞാന്‍ നായകനല്ല...' ക്യാപ്റ്റന്‍സി നഷ്ടത്തില്‍ മൗനം വെടിഞ്ഞ് രോഹിത്

ഒരാളും ചോദിക്കില്ല, രണ്ടു വോട്ടു ചെയ്താല്‍! കോട്ടിയയില്‍ ഇരട്ട വോട്ട് നിയമപരം; അപൂര്‍വ കൗതുകം