കേരളം

തുല്യവേതനം എങ്ങനെ നടപ്പാക്കും?; ചര്‍ച്ച നിരാശാജനകമെന്ന് ഡബ്ല്യുസിസി; ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും ആവശ്യം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സിനിമാമേഖലയിലെ ലിംഗ അസമത്വവും ചൂഷണവും  ഒഴിവാക്കുക ലക്ഷ്യമിട്ട് രൂപീകരിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ഡബ്ല്യുസിസി. മന്ത്രി സജി ചെറിയാന്‍ വിളിച്ച യോഗത്തിലാണ് സിനിമാമേഖലയിലെ വനിതാ കൂട്ടായ്മ ഇക്കാര്യം ആവശ്യപ്പെട്ടത്. വളരെ സമയമെടുത്ത് തയ്യാറാക്കിയ റിപ്പോര്‍ട്ടിലെ നിരീക്ഷണങ്ങളും നിഗമനങ്ങളും എന്താണെന്ന് അറിയണം. മൊഴി നല്‍കിയവരുടെ രഹസ്യാത്മകത നിലനിര്‍ത്തി റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും ഡബ്ല്യുസിസി ആവശ്യപ്പെട്ടു.

മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ച നിരാശാജനകമായിരുന്നുവെന്ന്, ഡബ്ല്യുസിസി നേതാക്കളായ ബീനാപോളും നടി പത്മപ്രിയയും മാധ്യമങ്ങളോട് പ്രതികരിച്ചു. ചര്‍ച്ചയില്‍ ഒരു തീരുമാനവുമുണ്ടായില്ല. കമ്മിറ്റി നിര്‍ദേശങ്ങളുടെ വിശദാംശങ്ങള്‍ അറിയാതെ ചര്‍ച്ച ഫലപ്രദമാകില്ല. സാംസ്‌കാരിക വകുപ്പ് തയ്യാറാക്കിയ കരട് നിര്‍ദേശങ്ങള്‍ മുമ്പത്തേതിനേക്കാള്‍ കൂടുതല്‍ അവ്യക്തതയുണ്ടാക്കുന്നതാണെന്നും പത്മപ്രിയ പറഞ്ഞു. 

കരട് നിര്‍ദേശങ്ങള്‍ സംബന്ധിച്ച് ഡബ്ല്യുസിസിക്ക് മാത്രമല്ല, ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും അവ്യക്തതയാണെന്ന് ബീനാപോള്‍ പറഞ്ഞു. എല്ലാവര്‍ക്കും ഇതേ ചോദ്യങ്ങളായിരുന്നു. ആര്‍ക്കാണ് തുല്യവേതനം, എവിടുന്നാണ് തുല്യവേതനം?. പഠനത്തിന്റെയും ഗവേഷണത്തിന്റെയും അടിസ്ഥാനത്തിലാണ് ഏതെല്ലാം മേഖലകളില്‍ തുല്യവേതനം നല്‍കാമെന്നതിനെപ്പറ്റി ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

അതൊന്നും കാണിക്കാതെ കരട് നിര്‍ദേശത്തില്‍ തുല്യവേതനം എന്നുപറയുന്നത് നടപ്പാക്കാന്‍ പറ്റുമോയെന്ന് ബീനാപോള്‍ ചോദിച്ചു. കരട് നിര്‍ദേശങ്ങള്‍ കേള്‍ക്കുമ്പോള്‍ മാതൃകാപരമെന്ന് തോന്നും. പക്ഷെ നടപ്പിലാക്കാന്‍ പറ്റുമോ?. എങ്ങിനെ നടപ്പിലാക്കും?. തുടങ്ങിയ ചോദ്യങ്ങള്‍ അതേപടി നിലനില്‍ക്കുന്നുവെന്നും ബീനാപോള്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്