കേരളം

വീട് വില്‍ക്കാന്‍ സമ്മാനക്കൂപ്പണ്‍; നിയമവിരുദ്ധമെന്ന് ലോട്ടറി വകുപ്പ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സമ്മാനക്കൂപ്പണ്‍ അടിച്ച് വീട് വില്‍ക്കാന്‍ ശ്രമിക്കുന്ന സംഭവത്തില്‍ ദമ്പതികള്‍ക്കെതിരെ ലോട്ടറി വകുപ്പ്. കൂപ്പണ്‍ വില്‍പ്പന നിയമവിരുദ്ധമെന്ന് ലോട്ടറി വകുപ്പ് അറിയിച്ചു.  വ്യക്തികള്‍ക്ക് പൈസ വാങ്ങി കൂപ്പണോ ലോട്ടറിയോ നടത്താനാകില്ല. ഇതിനെതിരെ ഇന്ന് എസ്പിക്ക് പരാതി നല്‍കുമെന്നും ലോട്ടറി വകുപ്പ് ജോയിന്റ് ഡയറക്ടര്‍ വ്യക്തമാക്കി.

വീട് വിറ്റ് കടം വീട്ടാനായി തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലെ അയോജ്- അന്ന ദമ്പതികളാണ് സമ്മാനക്കൂപ്പണ്‍ അടിച്ചിറക്കിയത്. ലോട്ടറി വകുപ്പ് നടപടി തുടങ്ങിയ സാഹചര്യത്തില്‍ ഇവര്‍ കൂപ്പണ്‍ വില്‍പ്പന തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചു. 

മൂന്ന് കിടപ്പ് മുറികളുള്ള വീട് വില്‍ക്കാന്‍ 2000 രൂപയുടെ കൂപ്പണാണ് ഇവര്‍ പുറത്തിറക്കിയത്. കൂപ്പണ്‍ എടുക്കുന്നവരില്‍ ഭാഗ്യശാലിക്ക് ഒക്ടോബര്‍ 17 ലെ നറുക്കെടുപ്പിലൂടെ വീട് സ്വന്തമാക്കാനാകുമെന്നായിരുന്നു പ്രഖ്യാപനം. വട്ടിയൂര്‍ക്കാവ് മൂന്നാംമൂട് പുലരി നഗരിയിലാണ് ഇവരുടെ വില്‍പ്പനയ്ക്ക് വെച്ച വീട്.

ബാങ്ക് ലോണും കടവും വാങ്ങി മൂന്ന് വർഷം മുൻപാണ് 45 ലക്ഷം രൂപയ്ക്ക് ഇവർ വീട് വാങ്ങിയത്. കോവിഡ് കാലത്ത് ഇവരുടെ ബിസിനസ് തകിടം മറിഞ്ഞു. ഇതേത്തുടർന്നാണ് വീട് വിറ്റ് കടബാധ്യത തീർക്കാൻ ഇവർ തീരുമാനിച്ചത്. 32 ലക്ഷം രൂപയുടെ ബാധ്യതയാണ് തീർക്കാനുള്ളത്.  വീട് വിൽക്കാൻ ശ്രമം നടത്തിയപ്പോൾ 55 ലക്ഷം രൂപയ്ക്ക് അപ്പുറം നൽകാൻ ആരും തയ്യാറായിരുന്നില്ല. ഇതേത്തുടർന്നാണ് കൂപ്പൺ വിൽപ്പനയിലൂടെ വീടു വിൽക്കാൻ പദ്ധതിയിട്ടത്. 

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വിദേശ യാത്ര നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രി തിരികെ തലസ്ഥാനത്ത്; ചോദ്യങ്ങളോട് മൗനം

ലഖ്‌നൗവിനോടും തോറ്റു മടക്കം, പത്ത് തോല്‍വിയോടെ മുംബൈയുടെ സീസണിന് അവസാനം

55 കോടിയുണ്ടോ, അമേരിക്കയില്‍ ഒരു പട്ടണം വാങ്ങാം!

സ്‌കൂള്‍ ഓഡിറ്റോറിയവും ഗ്രൗണ്ടും വിദ്യാര്‍ഥികള്‍ക്ക്, മറ്റ് ആവശ്യങ്ങള്‍ക്കു നല്‍കരുതെന്ന് ഹൈക്കോടതി

അരളിച്ചെടിയുടെ വിഷം ഹൃദയാഘാതത്തിന് കാരണമായി, സൂര്യയുടെ മരണത്തില്‍ പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്