കേരളം

ബൈക്ക് അപകടത്തില്‍ പരിക്കേറ്റ കേരള ക്രിക്കറ്റ് താരം മരിച്ചു 

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: കേരള ജൂനിയർ ക്രിക്കറ്റ് ടീം മുൻ താരം വാഹനാപകടത്തിൽ മരിച്ചു. നരുവാമൂട് വെള്ളാപ്പള്ളി ദീപത്തിൽ ബി ദീപൻരാജ് (31) ആണ് മരിച്ചു. ബൈക്കപകടത്തിൽ ഗുരുതര പരുക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 

തിങ്കളാഴ്ച രാത്രി 11.30ന് വഴുതക്കാട് ശ്രീമൂലം ക്ലബ്ബിനു സമീപമായിരുന്നു അപകടമുണ്ടായത്. വലംകയ്യൻ ബാറ്ററും മീഡിയം പേസറുമായിരുന്നു ദീപൻരാജ്. അണ്ടർ 15, 17 വിഭാഗങ്ങളിൽ കേരളത്തിനായി ദേശീയ ചാംപ്യൻഷിപ്പുകളിൽ കളിച്ചിട്ടുണ്ട്. 2007-08 സീസണിൽ കേരള ജൂനിയർ ടീമിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമായി.  അണ്ടർ 17 ടീമിലെ മികച്ച ഓൾറൗണ്ടറായിരുന്നു. 

സുഹൃത്തിനൊപ്പം ദീപൻ വഴുതക്കാട് ഭാഗത്തേക്ക് വരുമ്പോഴാണ് അപകടമുണ്ടായത്. മുൻപിൽ പോയ ബൈക്ക് സിഗ്നലിടാതെ തിരിഞ്ഞപ്പോൾ അതിൽ ഇടിച്ച് വീഴുകയായിരുന്നു. ദീപൻരാജിന്റെ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

കൊടുംചൂട് തുടരുന്നു, രണ്ടു ജില്ലകളില്‍ ഉഷ്ണ തരംഗ സാധ്യത; യെല്ലോ അലര്‍ട്ട്

എട മോനെ... 'കമ്മിന്‍സ് അണ്ണന്റെ' കരിങ്കാളി റീല്‍സ്! (വീഡിയോ)

സെല്‍ഫിയെടുക്കുമ്പോള്‍ നാണം വരുമെന്ന് രശ്മിക; എന്തൊരു സുന്ദരിയാണെന്ന് ആരാധകര്‍

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400