കേരളം

കനത്ത മഴ: കൊച്ചിയില്‍ വെള്ളക്കെട്ട്, കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ വെള്ളം കയറി (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കനത്ത മഴയെത്തുടര്‍ന്ന് കൊച്ചി നഗരത്തില്‍ വെള്ളക്കെട്ട്. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. പനമ്പള്ളിനഗര്‍ റോഡ്, എംജി റോഡ്, രവിപുരം, സൗത്ത് കടവന്ത്ര, കമ്മട്ടിപ്പാലം, കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ്, നോര്‍ത്ത്, സൗത്ത് റെയില്‍വെ സ്‌റ്റേഷന്‍ പരിസരങ്ങള്‍, മറൈന്‍ െ്രെഡവ്, ഉദയാനഗര്‍ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. 

തൃപ്പൂണിത്തുറ പേട്ട ജംക്ഷന്‍, കിഴക്കേക്കോട്ട, തോപ്പുംപടി, കുണ്ടന്നൂര്‍, മരട് എന്നിവിടങ്ങളില്‍ റോഡുകള്‍ വെള്ളത്തിലായി. പശ്ചിമ കാച്ചിയില്‍ പള്ളുരുത്തിയില്‍ ചില പ്രദേശങ്ങളില്‍ വീടുകളില്‍ വെള്ളം കയറി. നിരവധി ഭാഗങ്ങളില്‍ മരങ്ങള്‍ കടപുഴകി നാശനഷ്ടങ്ങളുണ്ടായി.

എറണാകുളം ഉള്‍പ്പെടെ അഞ്ചു ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ മലപ്പുറം ഒഴികെയുള്ള ഈ നാലുജില്ലകളില്‍ അതിതീവ്ര മഴ തുടരുമെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.

ഇന്ന് സംസ്ഥാനത്ത് എല്ലാ ജില്ലകളിലും പരക്കെ മഴ പെയ്യും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട് മാത്രമാണ് യെല്ലോ അലര്‍ട്ട്.

ബുധനാഴ്ച വരെ കേരളത്തില്‍ പരക്കെ മഴ ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. മലയോര മേഖലയിലുള്ളവരും തീരപ്രദേശങ്ങളിലുള്ളവരും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്നു

​ഇനി കെഎസ്ആർടിസി ഗവി യാത്രയ്ക്ക് ചെലവേറും; മേയ് 1 മുതൽ 500 രൂപ കൂട്ടും

തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞുവീഴ്ത്തി; ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ, പോയിന്റ് പട്ടികയില്‍ മൂന്നാമത്

ഇനി ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാകും; ഡപ്യൂട്ടി കലക്ടര്‍മാര്‍ക്കും അധികാരം