കേരളം

ബൈക്കിന് പിന്നിലിരുന്ന് ഉറങ്ങി; തെറിച്ചുവീണ് യുവാവ് മരിച്ചു

സമകാലിക മലയാളം ഡെസ്ക്

തൃശ്ശൂര്‍: ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്യവെ ഉറങ്ങിപ്പോയ യുവാവ് വീണുമരിച്ചു. ദേശീയപാത ചെമ്പൂത്രയില്‍ പെട്രോള്‍ പമ്പിന് സമീപമായിരുന്നു അപകടം. 

തമിഴ്നാട് നാഗപട്ടണം സ്വദേശിയായ മുഹമ്മദ് റഫീഖിന്റെ മകന്‍ മുഹമ്മദ് യാസര്‍ അറഫാത്ത് (22) ആണ് മരിച്ചത്.

ബൈക്ക് ഓടിച്ചിരുന്ന സുഹൃത്ത് മുഹമ്മദ് ഫര്‍ഹാസുദീനെ പരിക്കുകളോടെ തൃശ്ശൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ ഏഴിനായിരുന്നു അപകടം. സുഹൃത്തിനൊപ്പം കൊച്ചിയിലേക്ക് വിനോദയാത്രയ്ക്ക് പോകുന്നതിനിടെയാണ് അപകടം.

യാത്രക്കിടെ ഇയാള്‍ ബൈക്കിനു പിറകിലിരുന്ന് ഉറങ്ങുകയായിരുന്നു. ഉറക്കത്തില്‍ ബൈക്കില്‍നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റു. തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബി.കോം. വിദ്യാര്‍ഥിയാണ് മുഹമ്മദ് യാസര്‍ അറഫാത്ത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

20 വയസ് മാത്രം പ്രായം; ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് താരം ജോഷ് ബേക്കര്‍ അന്തരിച്ചു

കർണാടക സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ അന്തരിച്ചു

ഇന്ന് ഡ്രൈവിങ് ടെസ്റ്റ് നടക്കുമോ?; പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ച

കൈപിടിച്ച് നല്‍കി ജയറാം, കണ്ണുനിറഞ്ഞ് പാര്‍വതിയും കാളിദാസും; മാളവിക വിവാഹിതയായി