കേരളം

ഒറ്റമൂലി വൈദ്യന്റെ കൊലപാതകം; ഷൈബിനുമായി വയനാട്ടില്‍ നാലുമണിക്കൂര്‍ തെളിവെടുപ്പ്; നിര്‍ണായക തെളിവുകള്‍ ലഭിച്ചെന്ന് പൊലീസ്

സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ: നിലമ്പൂരില്‍ ഒറ്റമൂലി വൈദ്യനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി ഷൈബിന്‍ അഷ്‌റഫും കൂട്ടാളിയുമായി  പൊലീസ് വയനാട്ടില്‍ തെളിവെടുപ്പ് നടത്തി. കൊലപാതകവുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി പൊലീസ് പറഞ്ഞു. 

ഷാബാ ഷെരീഫ് വധക്കേസിലെ മുഖ്യപ്രതി ഷൈബിന്‍ അഷ്‌റഫ് സഹായി ഷിഹാബുദ്ദിന്‍ എന്നിവരുമായി നിലമ്പൂര്‍ പൊലീസ് രാവിലെയാണ് ബത്തേരിയില്‍ എത്തിയത്. ആദ്യം തെളിവെടുപ്പ് നടത്തിയത് ഷൈബിന്റെ വീട്ടിലായിരുന്നു. തെളിവെടുപ്പ് നാല് മണിക്കൂര്‍ നീണ്ടുനിന്നതായും നിര്‍ണായക തെളിവുകള്‍ ലഭിച്ചതായും പൊലീസ് പറഞ്ഞു. 

ആയുധങ്ങള്‍ ഒളിപ്പിച്ചതും ഗൂഡാലോചന നടത്തിയതും ഈ വീട്ടിലാണെന്നാണ് സൂചന. തുടര്‍ന്ന് പുത്തന്‍ക്കുന്ന് ടൗണിലെ ഷൈബിന്റെ പഴയ മത്സ്യവില്‍പനശാലയിലും പരിശോധന നടത്തി. പിന്നീടാണ് ഷൈബിന്‍ അഷ്‌റഫ് പുത്തന്‍ക്കുന്നില്‍ പണിയുന്ന ആഡംബര വസതിയിലെത്തി തെളിവെടുത്തു. കേസില്‍ അറസ്റ്റിലായ പ്രതികളില്‍ കൂടുതല്‍ പേരും സുല്‍ത്താന്‍ ബത്തേരി സ്വദേശികളാണ്.കസ്റ്റഡിയിലുള്ള പ്രതികളുമായി കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലേക്കും നിലമ്പൂര്‍ പൊലീസ് ഉടന്‍ പോകുമെന്നാണ് വിവരം.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അത്ര നിഷ്‌കളങ്കമായി കൂടിക്കാഴ്ചയ്ക്ക് പോകരുതായിരുന്നു, പാര്‍ട്ടി ചര്‍ച്ച ചെയ്യും: തോമസ് ഐസക്ക്

'കുഞ്ഞിനെ 3 ദിവസം അന്യമതസ്ഥർക്ക് കൊടുക്കരുത്'; വിചിത്ര നിർദേശം; ഈ നാടിനിത്‌ എന്തു പറ്റിയെന്ന് സാന്ദ്ര തോമസ്

വിശ്വസുന്ദരി മത്സരത്തിന് സൗദി അറേബ്യയും?, പ്രതീക്ഷയില്‍ റൂമി ഖഹ്താനി; ചര്‍ച്ച നടക്കുകയാണെന്ന് സംഘാടകര്‍

'കൂതറ വർക്ക്, തക്കാളിപ്പെട്ടിയും തെർമോക്കോളും അടുക്കി വെച്ചാൽ സെറ്റാവില്ല': അശ്വന്ത് കോക്കിന് മറുപടിയുമായി 'തങ്കമണി' ആർട്ട് ഡയറക്ടർ

സിക്‌സര്‍ പൂരം! കൊല്‍ക്കത്ത - പഞ്ചാബ് മത്സരത്തില്‍ പറന്നിറങ്ങിയ റെക്കോര്‍ഡ്