കേരളം

കാസര്‍കോട് കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: കാസര്‍കോട് ചെര്‍ക്കപാറയില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ കുളത്തില്‍ മുങ്ങി മരിച്ചു. ചെര്‍ക്കപ്പാറ സര്‍ക്കാര്‍ സ്‌കൂളിന് സമീപത്തെ കുളത്തിലാണ് കുട്ടികള്‍ അപകടത്തില്‍പ്പെട്ടത്. ദില്‍ജിത്ത്, നന്ദഗോപന്‍ എന്നിവരാണ് മരിച്ചത്.

വൈകീട്ട് അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. ആറ് പേരടങ്ങിയ സംഘം സ്‌കൂളിനടുത്തെ കുളത്തില്‍ കുളിക്കാനെത്തിയതായിരുന്നു. കുളിക്കുന്നതിനിടെ കുളത്തിലെ ചെളിയില്‍ അപകടത്തില്‍പ്പെടുകയായിരുന്നു. സംഘത്തിലുണ്ടായ കുട്ടികള്‍ നാട്ടുകാരെ വിവരം അറിയിച്ചു. നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ ദില്‍ജിത്തിന്റെ മൃതദേഹം ലഭിച്ചു. ചളിയില്‍ പൂണ്ടുപോയ നന്ദഗോപന്റെ മൃതദേഹം ഫയര്‍ഫോഴ്‌സ് എത്തി പുറത്തെടുക്കുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി