കേരളം

പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ച സംഭവം: കമ്പി വേലിയില്‍ വൈദ്യുതി കടത്തിവിട്ടയാള്‍ അറസ്റ്റില്‍ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വീടിനോട് ചേര്‍ന്ന പുരയിടത്തില്‍ പന്നി ശല്യം ഒഴിവാക്കാന്‍ കെട്ടിയ വൈദ്യുതി കമ്പിയില്‍നിന്ന് ഷോക്കേറ്റ് ബാലരാമപുരം മാരായമുട്ടം സ്വദേശി ശെല്‍വരാജന്‍ മരിച്ച സംഭവത്തില്‍ വിതുര മേമല സ്വദേശി കുര്യന്‍ എന്ന സണ്ണി അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി നസീര്‍ മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള വീട്ടില്‍ കുര്യന്‍ വാടയ്കക്ക് താമസിക്കുകയാണ്.

പുരയിടത്തില്‍ പന്നിശല്യം രൂക്ഷമായതിനാല്‍ കമ്പിവേലിയില്‍ വൈദ്യുതി കടത്തിവിട്ടിരുന്നു. ഇതില്‍ തട്ടിയാണ് കര്‍ഷകനും ലോട്ടറി ടിക്കറ്റ് വില്‍പനക്കാരനുമായ ശെല്‍വരാജന്‍ മരിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് മരണം വൈദ്യുതാഘാതത്താലാണെന്ന് തെളിഞ്ഞത്. മനഃപൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസ്.

മാരായമുട്ടം സ്വദേശിയായ ശെല്‍വരാജന്‍ വിതുരയില്‍ എന്തിന് വന്നുവെന്ന കാര്യത്തില്‍ ദുരൂഹത തുടരുകയാണ്. രണ്ടു ദിവസം മുമ്പ് ലോട്ടറി എടുക്കാനെന്ന് പറഞ്ഞാണ് ഇയാള്‍ വീട്ടില്‍നിന്ന് പുറപ്പെട്ടത്. കാണാതായതിനെ തുടര്‍ന്ന് ഭാര്യ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതാണ് മരിച്ചത് ശെല്‍വരാജാണെന്ന് കണ്ടെത്താന്‍ പൊലീസിനെ സഹായിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

റിലീസിന്റെ തലേദിവസം കഥ പ്രവചിച്ച് പോസ്റ്റ്: 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയെന്ന് ആരോപണം; ചർച്ചയായി നിഷാദ് കോയയുടെ പോസ്റ്റ്

വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു

'ഹർദിക് പാണ്ഡ്യയേക്കാൾ മികച്ച ഫാസ്റ്റ് ബൗളിങ് ഓൾ റൗണ്ടർ ഇന്ത്യയിൽ വേറെ ആരുണ്ട്?'

വടകരയില്‍ വര്‍ഗീയതക്കെതിരെ പ്രചാരണം നടത്തുമെന്ന യുഡിഎഫ് തീരുമാനം പരിഹാസ്യം: ഇ പി ജയരാജന്‍