കേരളം

എട്ടു രൂപ കുറച്ചത് വലിയ ഡിസ്‌കൗണ്ടായി കാണരുത്; സംസ്ഥാനത്ത് ഇന്ധന നികുതി കുറയ്ക്കുന്നത് ആലോചനയിലില്ല: ബാലഗോപാല്‍

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: 30രൂപ കൂട്ടിയിട്ട് എട്ട് രൂപ കുറച്ചത് വലിയ ഡിസ്‌കൗണ്ടായി കാണരുതെന്നും സംസ്ഥാനത്ത് ഇനി ഇന്ധന നികുതി കുറയ്ക്കുന്നത് ആലോചനയിലില്ലെന്നും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. സംസ്ഥാനം നികുതി കൂട്ടിയിട്ടില്ലെന്നും അതുകൊണ്ട് കേന്ദ്രം കുറയ്ക്കുമ്പോള്‍ കുറക്കേണ്ടതില്ലെന്നുമാണ് സര്‍ക്കാര്‍ നിലപാടെന്നും അദ്ദേഹം പറഞ്ഞു. 

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 18 തവണ ഇന്ധന നികുതി വര്‍ധിപ്പിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തു വിടാന്‍ തയ്യാറാണെന്നും മന്ത്രി പറഞ്ഞു. ഇന്ധന നികുതി മൂന്ന് രൂപയില്‍ നിന്നാണ് കേന്ദ്രം 30 രൂപയാക്കി ഉയര്‍ത്തിയത്. ഇതില്‍ നിന്നാണ് എട്ട് രൂപ കുറച്ചത്. 

കേരളത്തില്‍ ഇന്ധന നികുതി എല്‍ഡിഎഫ് സര്‍ക്കാര്‍ കൂട്ടിയിട്ടില്ല. വിലക്കയറ്റം നിയന്ത്രിക്കാന്‍ കേന്ദ്ര സഹായം കൂടിയേ തീരൂ. വിലക്കയറ്റം തടയാന്‍ കഴിഞ്ഞ വര്‍ഷം 4000 കോടി രൂപ സര്‍ക്കാര്‍ നല്‍കി. രാജ്യത്ത് വിലക്കയറ്റം ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമാണെന്നും മന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും