കേരളം

മുതിര്‍ന്ന പൗരന്മാരുടെ യാത്രാനിരക്ക് ഇളവ് പിന്‍വലിച്ചത് റദ്ദാക്കണം; കേന്ദ്ര റെയില്‍വേ മന്ത്രിക്ക് ബിനോയ് വിശ്വത്തിന്റെ കത്ത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മുതിര്‍ന്ന പൗരന്മാര്‍ക്ക് ഉണ്ടായിരുന്ന യാത്രാ നിരക്ക് ഇളവ് പിന്‍വലിച്ച നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് റെയില്‍വേമന്ത്രിക്ക് കത്ത്. സിപിഐ നേതാവ് ബിനോയ് വിശ്വം എംപിയാണ് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിന് കത്തു നല്‍കിയത്. റെയില്‍വേയുടെ പുതിയ തീരുമാനം രാജ്യത്തെ മുതിര്‍ന്ന പൗരന്മാര്‍ക്ക് കനത്ത തിരിച്ചടിയാണെന്ന് ബിനോയ് വിശ്വം കത്തില്‍ ചൂണ്ടിക്കാട്ടി.

രാജ്യത്തെ പൗരന്മാര്‍ക്ക് ചെലവു കുറഞ്ഞതും സുഗമവുമായ ഗതാഗതസൗകര്യം ഒരുക്കുക എന്നതാണ് ഇന്ത്യന്‍ റെയില്‍വേയുടെ പ്രധാന ഉദ്ദേശ്യം. സീനിയര്‍ സിറ്റിസണ്‍സിന്റെ യാത്രാനിരക്ക് ഇളവ് പുനഃസ്ഥാപിക്കണമെന്നും എംപി കത്തില്‍ ആവശ്യപ്പെട്ടു. കോവിഡിനുശേഷം ട്രെയിന്‍ ഗതാഗതം പൂര്‍വസ്ഥിതിയിലാകുന്ന വേളയിലാണ്, മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള യാത്രാ നിരക്ക് ഇളവ് അടക്കം ഉണ്ടാകില്ലെന്ന് വ്യക്തമാക്കിയത്. 

കോവിഡിനു മുമ്പ് മുതിര്‍ന്ന പൗരന്മാര്‍ക്ക് ട്രെയിനിലുണ്ടായിരുന്ന നിരക്കിളവ് പുനഃസ്ഥാപിക്കില്ല. സാധാരണ ടിക്കറ്റ് നിരക്കു തന്നെ സബ്‌സിഡിയുള്ളതാണ്. പ്രവര്‍ത്തനച്ചെലവുകള്‍ക്കായി ചെലവഴിക്കുന്ന ഓരോ 100 രൂപയ്ക്കും യാത്രക്കാരില്‍ നിന്ന് 45 രൂപയേ ഈടാക്കുന്നുള്ളൂവെന്നും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കിയിരുന്നു.

60 വയസ്സിനു മുകളില്‍ പ്രായമുള്ള പുരുഷന്മാര്‍ക്കു ടിക്കറ്റ് നിരക്കിന്റെ 40 ശതമാനവും 58 വയസ്സിനു മുകളിലുള്ള സ്ത്രീകള്‍ക്ക് 50 ശതമാനവുമാണ് ഇളവ് ഉണ്ടായിരുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്ന് ജില്ലകളില്‍ കനക്കും; വ്യാഴാഴ്ച വരെ തീവ്രമഴയ്ക്ക് സാധ്യത

തിരുവനന്തപുരത്ത് വെള്ളക്കെട്ടില്‍ വീണ് 82 കാരന്‍ മരിച്ചു

ബിജെപി ഓഫീസിലേക്ക് എഎപി മാര്‍ച്ച്, മെട്രോ അടച്ചു, 144 പ്രഖ്യാപിച്ചു; കെജരിവാളിന്‍റെ വീട്ടില്‍ ഡല്‍ഹി പൊലീസ്

അമിതമായ എണ്ണ; ഭക്ഷണം കഴിച്ച ശേഷം ഈ 5 കാര്യങ്ങൾ നിർബന്ധമായി ചെയ്യണം

എട്ടു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ 1.47 ലക്ഷം കോടി രൂപയുടെ വര്‍ധന; 28,200 കോടി പിന്‍വലിച്ച് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍