കേരളം

കോടതിയിലേക്ക് കൊണ്ടുവന്ന പ്രതി ഓടി രക്ഷപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പ്രതി രക്ഷപ്പെട്ടു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുപുള്ളിയായ അമീര്‍ അലി ആണ് രക്ഷപ്പെട്ടത്. ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

തിങ്കളാഴ്ച രാവിലെ കാസര്‍കോട് കോടതിയിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് അമീര്‍ അലി രക്ഷപ്പെട്ടത്. കണ്ണൂര്‍ എ ആര്‍ ക്യാമ്പില്‍ നിന്നുള്ള എഎസ്‌ഐയുടേയും രണ്ട് കോണ്‍സ്റ്റബിള്‍മാരുടേയും കൂടെ ബസ്സിലായിരുന്നു പ്രതിയെ കാസര്‍കോടേക്ക് കൊണ്ടുവന്നത്. കോടതിക്ക് സമീപം വിദ്യാനഗര്‍ ബസ് സ്‌റ്റോപ്പിലെത്തിയപ്പോള്‍ അമീര്‍ അലി മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ടു. പൊലീസുകാര്‍ അനുവദിച്ചതിനെ തുടര്‍ന്ന് മൂത്രമൊഴിക്കാനായി മാറിയ ഇയാള്‍ ഓടിരക്ഷപ്പെടുകയായിരുന്നു.

മയക്കുമരുന്ന് കടത്ത്, അക്രമം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി ഇരുപതോളം കേസുകളിലെ പ്രതിയാണ് അമീര്‍ അലി. ഇയാള്‍ക്കെതിരേ കാപ്പ ചുമത്തുന്ന നടപടികളും പൊലീസ് ആരംഭിച്ചിരുന്നു. ഇതിനിടെയാണ് പ്രതി രക്ഷപ്പെട്ടത്. പൊലീസുകാര്‍ വിവരമറിയച്ചതിനെ തുടര്‍ന്ന് വിദ്യാനഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്