കേരളം

'അച്ഛന് ഓര്‍മക്കുറവ്, നോക്കാന്‍ ആളില്ല, കുറ്റമൊന്നും ചെയ്തിട്ടില്ല'

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: അച്ഛന് ഓര്‍മക്കുറവാണെന്നും നോക്കാന്‍ ആളില്ലെന്നും വിസ്മയ കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ കിരണ്‍ കുമാര്‍ കോടതിയോട്. ശിക്ഷാ വിധി പ്രഖ്യാപിക്കും മുമ്പ് എന്തെങ്കിലും പറയാനുണ്ടോയെന്ന കോടതിയുടെ ചോദ്യത്തോടായിരുന്നു കിരണിന്റെ പ്രതികരണം. അമ്മയ്ക്കും രോഗങ്ങളണ്ട്. പ്രമേഹവും വാതവും രക്തസമ്മര്‍ദവുമുണ്ടെന്ന് കിരണ്‍ പറഞ്ഞു.
 കുറ്റം ചെയ്തിട്ടില്ലെന്ന് കിരണ്‍ കോടതിയില്‍ പറഞ്ഞു.

സ്ത്രീധന പീഡനവും ഗാര്‍ഹിക പീഡനവും ഉള്‍പ്പെടെ പ്രോസിക്യൂഷന്‍ ചുമത്തിയ അഞ്ച് കുറ്റങ്ങള്‍ കിരണ്‍ ചെയ്തതായി കോടതി തിങ്കളാഴ്ച കണ്ടെത്തിയിരുന്നു. 498 എ ഗാര്‍ഹിക പീഡനം, 304 ബി സ്ത്രീധന പീഡനം മൂലമുള്ള മരണം, 306 അത്മഹത്യ പ്രേരണ, സ്ത്രീധന നിരോധന നിയമത്തിലെ 3, 4 എന്നീ വകുപ്പുകള്‍ പ്രകാരം പ്രതി കുറ്റക്കാരനാണ് എന്നാണ് കോടതിയുടെ കണ്ടെത്തല്‍. കുറ്റക്കാരന്‍ എ്ന്നു കണ്ടെത്തയതിനു പിന്നാലെ കിരണ്‍ കുമാറിന്റെ ജാമ്യം റദ്ദാക്കി ജയിലില്‍ അടച്ചിരുന്നു.

കിരണ്‍ കുമാറിന് ജീവപര്യന്തം ശിക്ഷ നല്‍കണം എന്നു പ്രോസിക്യൂഷന്‍ വാദിച്ചു. പ്രായം പരിഗണിച്ച് ശിക്ഷ പരമാവധി കുറച്ച് നല്‍കണം എന്നായിരുന്നു പ്രതിഭാഗം ആവശ്യപ്പെട്ടത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി

'തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണോ, അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും ഉത്തരവാദിത്വം'- സുപ്രീം കോടതി

മുഖ്യമന്ത്രിയുടെ വിദേശ യാത്ര; നാളത്തെ മന്ത്രിസഭാ ​യോ​ഗം മാറ്റിവെച്ചു