കേരളം

തിരുവനന്തപുരത്ത് പട്ടാപ്പകല്‍ മോഷണക്കുറ്റം ആരോപിച്ച് യുവതിക്ക് ക്രൂരമര്‍ദ്ദനം; ബ്യൂട്ടി പാര്‍ലര്‍ ഉടമ ചെരുപ്പ് ഊരി തല്ലുന്ന ദൃശ്യങ്ങള്‍ പുറത്ത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശാസ്തമംഗലത്ത് മോഷണ കുറ്റം ആരോപിച്ച് ബ്യൂട്ടി പാര്‍ലര്‍ ഉടമ യുവതിയെ ക്രൂരമായി മര്‍ദ്ദിച്ചു. പട്ടാപ്പകല്‍ വഴിയാത്രക്കാര്‍ നോക്കിനില്‍ക്കേയായിരുന്നു ചെരുപ്പു ഊരിയും മറ്റും ബ്യൂട്ടിപാര്‍ലര്‍ ഉടമ മരുതന്‍കുഴി സ്വദേശിനിയായ യുവതിയെ മര്‍ദ്ദിച്ചത്. സംഭവത്തില്‍ മ്യൂസിയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. ബ്യൂട്ടിപാര്‍ലര്‍ അടക്കം പ്രവര്‍ത്തിക്കുന്ന കെട്ടിട സമുച്ചയത്തിലെ ബാങ്കില്‍ എത്തിയതാണ് താന്‍ എന്നാണ് യുവതി പിങ്ക് പൊലീസിന് നല്‍കിയ മൊഴി. ബ്യൂട്ടി പാര്‍ലറിന് മുന്നില്‍ നിന്നപ്പോള്‍ വള മോഷ്ടിച്ചു എന്ന് ആരോപിച്ച് ബ്യൂട്ടിപാര്‍ലര്‍ ഉടമ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

മോഷ്ടിക്കാന്‍ എത്തിയതാണല്ലേ എന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. ചെരുപ്പ് ഊരിയും മറ്റും മര്‍ദ്ദിച്ചതായി യുവതിയുടെ പരാതിയില്‍ പറയുന്നു. അതിനിടെ വസ്ത്രങ്ങള്‍ വലിച്ചുകീറാന്‍ ശ്രമിക്കുന്നത് അടക്കമുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നു. വഴിയാത്രക്കാര്‍ ക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പട്ടാപ്പകല്‍ വഴിയാത്രക്കാര്‍ നോക്കിനില്‍ക്കേയായിരുന്നു ബ്യൂട്ടി പാര്‍ലര്‍ ഉടമയുടെ മര്‍ദ്ദനം. തുടക്കത്തില്‍ ആരും തടയാന്‍ ശ്രമിച്ചില്ല. കുറച്ചുനേരം കഴിഞ്ഞാണ് നാട്ടുകാര്‍ ഇടപെട്ടത്. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്

ചരിത്രമെഴുതുമോ ഈ തെരഞ്ഞെടുപ്പ്?