കേരളം

തൃക്കാക്കരയില്‍ മനസാക്ഷി വോട്ട്; എസ്ഡിപിഐ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മനസാക്ഷിക്കനുസരിച്ച് വോട്ട് നല്‍കുമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഉസ്മാന്‍. ദേശീയ- സംസ്ഥാന രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ച് കൃത്യമായ തിരിച്ചറിവുള്ളവരാണ് തൃക്കാക്കരയിലെ വോട്ടര്‍മാര്‍. തങ്ങളുടെ ജനാധിപത്യാവകാശം തികഞ്ഞ പക്വതയോടെയും വിവേകത്തോടെയും വിനിയോഗിക്കാന്‍ പ്രാപ്തരാണവരെന്നും പി കെ ഉസ്മാന്‍ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. 

ആലപ്പുഴയിലെ പോപ്പുലര്‍ ഫ്രണ്ട് ജാഥയില്‍ കുട്ടി മതവിദ്വേഷ മുദ്രാവാക്യം മുഴക്കിയത് അടക്കമുള്ള വിഷയങ്ങള്‍ തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മുന്നണികള്‍ പ്രചരണായുധമാക്കിയിട്ടുണ്ട്. 

നേരത്തെ, എഎപി-ട്വന്റി ട്വന്റി സഖ്യം മനസാക്ഷി വോട്ടിന് ആഹ്വാനം ചെയ്തിരുന്നു. തൃക്കാക്കരയില്‍ ഏത്മുന്നണി വിജയിച്ചാലും കേരളത്തിന്റെ സാമൂഹിക- സാമ്പത്തിക-വികസന സാഹചര്യങ്ങളില്‍ ഒരു മാറ്റവുമുണ്ടാകില്ലെന്ന് ജനക്ഷേമ മുന്നണി പറഞ്ഞിരുന്നു. 

നിലവിലെ രാഷ്ട്രീയ, സാമൂഹ്യ സാഹചര്യങ്ങള്‍ വിലയിരുത്തി ആര്‍ക്ക് വോട്ട് ചെയ്യാമെന്ന് തീരുമാനിക്കാം. പ്രലോഭനങ്ങള്‍ക്കും സ്വാധീനങ്ങള്‍ക്കും പണത്തിനും മദ്യത്തിനും അടിമപ്പെടാതെ സ്വതന്ത്രമായി ചിന്തിച്ച് വോട്ട് ചെയ്യണമെന്നും ട്വന്റി ട്വന്റി കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബും എഎപി സംസ്ഥാന കണ്‍വീനര്‍ പി സി സിറിയക്കും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ