കേരളം

'ജോജുവിന് അവാര്‍ഡ് നന്നായി അഭിനയിച്ചതിന്, കോണ്‍ഗ്രസുകാര്‍ നന്നായി അഭിനയിച്ചാല്‍ പരിഗണിക്കാം'

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഹോം സിനിമയ്ക്ക് പുരസ്‌കാരം നല്‍കാതിരുന്നതില്‍ നിര്‍മാതാവിന്റെ പേരിലുള്ള കേസ് ഘടകമായിട്ടില്ലെന്ന് മന്ത്രി സജി ചെറിയാന്‍. അവാര്‍ഡ് നിര്‍ണയത്തില്‍ ജൂറിക്കു പരിമാധികാരം നല്‍കിയിരുന്നെന്ന്, വിവാദത്തോടു പ്രതികരിച്ചുകൊണ്ടു മന്ത്രി പറഞ്ഞു.

ഹോം സിനിമ കണ്ടെന്നാണ് ജൂറി പറഞ്ഞത്. ജൂറിയുടേത് അന്തിമ വിധിയാണ്. ഇതില്‍ സര്‍ക്കാര്‍ ഇനി വിശദീകരണമൊന്നും ചോദിക്കില്ല. പുരസ്‌കാര നിര്‍ണയത്തിന് ജൂറിക്കു പരമാധികാരം നല്‍കിയിരുന്നു. മികച്ച രീതിയിലുള്ള പരിശോധനയാണ് നടന്നത്. നിര്‍മാതാവിന്റെ പേരിലുള്ള കേസ് പുരസ്‌കാര നിര്‍ണയത്തില്‍ ഘടകമായിട്ടില്ല. ഇക്കാര്യത്തില്‍ നടന്‍ ഇന്ദ്രന്‍സിന്റേത് തെറ്റിദ്ധാരണ ആകാമെന്ന് മന്ത്രി പറഞ്ഞു.

ജോജു ജോര്‍ജിന് മികച്ച നടനുള്ള പുരസ്‌കാരം നല്‍കിയതിന് എതിരെ കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം ചൂണ്ടിക്കാട്ടിയപ്പോള്‍, മികച്ച രീതിയില്‍ അഭിനയിച്ചതിനാണ് അവാര്‍ഡ് നല്‍കിയതെന്ന് മന്ത്രി പഞ്ഞു. കോണ്‍ഗ്രസുകാര്‍ ആരെങ്കിലും നന്നായി അഭിനയിച്ചാല്‍ പരിഗണിക്കാം. ഇതിനായി വേണമെങ്കില്‍ പ്രത്യേക ജൂറിയെ വയ്ക്കാമെന്നും സജി ചെറിയാന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി ബിജെപി ഏജന്റ്, കള്ളം പറയുന്നുവെന്ന് എഎപി; ​ഗുണ്ടയെ സംരക്ഷിക്കാനുള്ള നീക്കമെന്ന് മറുപടി

കോഴിക്കോട് പെൺകുട്ടിയുടെ മരണം വെസ്റ്റ്‌ നൈൽ പനി ബാധിച്ചെന്ന് സംശയം

23 ദിവസം കൊണ്ട് ബിരുദഫലം പ്രസീദ്ധീകരിച്ച് കാലിക്കറ്റ് സര്‍വകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി

അനധികൃത ഗ്യാസ് ഫില്ലിങ് യൂണിറ്റില്‍ പൊട്ടിത്തെറി; കേസ്

അഞ്ച് കോടിയുടെ 6.65 ലക്ഷം ടിൻ അരവണ പായസം നശിപ്പിക്കണം; ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്