കേരളം

ലഡാക്ക് വാഹനാപകടം; സൈനികന്‍ മുഹമ്മദ് സൈജലിന് യാത്രാമൊഴിയേകി ആയിരങ്ങള്‍, ജന്മനാട്ടില്‍ അന്ത്യവിശ്രമം

സമകാലിക മലയാളം ഡെസ്ക്

പരപ്പനങ്ങാടി: ലഡാക്കില്‍ സൈനിക ട്രക്ക് മറിഞ്ഞ് മരിച്ച സൈനികന്‍ പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് സൈജലിന് സൈനിക ബഹുമതികളോടെ ജന്മ നാട്ടില്‍ അന്ത്യവിശ്രമം. അങ്ങാടി ജുമ മസ്ജിദ് ഖബര്‍സ്ഥാനിലാണ് ഞായറാഴ്ച ഉച്ചക്ക് മൂന്ന് മണിക് ഖബറടക്കിയത്.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് സൈനിക ബഹുമതികളോടെ ബന്ധുക്കളും നാട്ടുകാരും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ഏറ്റുവാങ്ങിയ ഭൗതിക ശരീരം സൈജല്‍ പഠിച്ച തിരൂരങ്ങാടി പിഎസ്എംഒ കാമ്പസിലും ശേഷം പരപ്പനങ്ങാടി എസ്എന്‍എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും പൊതു ദര്‍ശനത്തിന് വെച്ചു. തുടര്‍ന്ന് കെപിഎച്ച് റോഡിലെ കുളത്തിനടുത്തെ വീട്ടു പരിസരത്ത് പൊതു ദര്‍ശനവും ഔദ്യോഗിക സൈനിക നടപടികളും പൂര്‍ത്തിയാക്കി.

പരപ്പനങ്ങാടി എസ്എന്‍എം. ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളില്‍ നടന്ന മയ്യത്ത് നമസ്‌ക്കാരത്തിന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി.ആയിരക്കണക്കിന് പേര്‍ റീത്ത് സമര്‍പ്പിക്കുകയും അന്ത്യാഭിവാദ്യം നേരുകയും ചെയ്തു.മന്ത്രി വി അബ്ദുറഹ്മാന്‍ സൈജലിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കാം ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും ഡ്രോണ്‍; വെടിവച്ചിട്ടു; സമീപത്ത് ലഹരി നിറച്ച മൂന്ന് പൊതികള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ