കേരളം

'സ്‌ഫോടനം, ആദ്യം കൊച്ചിയില്‍'; മെട്രോയിലെ ഭീഷണി സന്ദേശം: പ്രതികളുടെ ദൃശ്യങ്ങള്‍ ലഭിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചി മെട്രോ യാര്‍ഡില്‍ അതിക്രമിച്ച് കയറി ബോഗിയില്‍ ഭീഷണിസന്ദേശം എഴുതിയത് രണ്ടുപേരാണെന്ന് പൊലീസ്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. മെയ് 26നായിരുന്നു സംഭവം. ബോട്ടില്‍ സ്‌പ്രേ ഉപയോഗിച്ചായിരുന്നു ഭീഷണിസന്ദേശങ്ങള്‍ എഴുതിയിരുന്നത്. 'സ്ഫോടനം, ആദ്യത്തേത് കൊച്ചിയില്‍' എന്നായിരുന്നു ട്രെയിന്റെ ബോഗിയില്‍ എഴുതിയിരുന്നത്.

ഇവരുടെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. 27ന് രാവിലെ തന്നെ യുഎപിഎ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും അതീവരഹസ്യമായാണ് അന്വേഷണം മുന്നോട്ടു പോയത്.

യാര്‍ഡില്‍ പാര്‍ക്ക് ചെയ്തിരുന്ന 'പമ്പ' എന്നു പേരുള്ള മെട്രോ ബോഗിയിലാണ് ഭീഷണിസന്ദേശം എഴുതിയിരുന്നത്.  കേന്ദ്ര ഏജന്‍സികളും വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്