കേരളം

കോട്ടയം റൂട്ടില്‍ ഭാഗിക നിയന്ത്രണം; രണ്ട് പാസഞ്ചര്‍ തീവണ്ടികള്‍ ഇന്ന് ഓടില്ല

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: ഇരട്ടപ്പാത തുറന്നതോടെ കോട്ടയം റൂട്ടില്‍ ഇന്നു മുതല്‍ ട്രെയിന്‍ സർവീസുകൾ സാധാരണ നിലയിലേക്ക് തിരിച്ചെത്തും. ദീര്‍ഘദൂര ട്രെയിനുകളെല്ലാം സര്‍വീസ് നടത്തും. അതേസമയം ചില ട്രെയിനുകള്‍ക്ക് ഇന്നും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

തിങ്കളാഴ്ചത്തെ, കായംകുളം- എറണാകുളം (06450), കോട്ടയം-കൊല്ലം (06431) അണ്‍ റിസര്‍വ്ഡ് എക്‌സ്പ്രസുകള്‍ റദ്ദാക്കിയിട്ടുണ്ട്. മൂന്നു ട്രെയിനുകളുടെ സര്‍വീസ് ഭാഗികമായി റദ്ദാക്കി. നിലമ്പൂരില്‍ നിന്നും കോട്ടയത്തേക്കുള്ള നിലമ്പൂര്‍ റോഡ്-കോട്ടയം എക്‌സ്പ്രസ് (16325) എറണാകുളം വരെ മാത്രമാകും സര്‍വീസ് നടത്തുക. 

കോട്ടയം-നിലമ്പൂര്‍ എക്‌സ്പ്രസ് (16326) സര്‍വീസ് തുടങ്ങുന്നത് എറണാകുളത്തു നിന്നായിരിക്കും. നാഗര്‍കോവിലില്‍ നിന്ന് പുറപ്പെടുന്ന നാഗര്‍കോവില്‍-കോട്ടയം എക്‌സ്പ്രസ്(16366) കൊല്ലംവരെ മാത്രമാകും സര്‍വീസ് നടത്തുകയെന്നും റെയില്‍വേ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരി; നൊബേല്‍ ജേതാവ് ആലിസ് മണ്‍റോ അന്തരിച്ചു

ഭക്ഷണത്തിന് മുമ്പും ശേഷവും ചായയും കാപ്പിയും കുടിക്കരുത്!

തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; മില്‍മ സമരം തീര്‍ന്നു

ബാറ്റിങ് നിര തിളങ്ങി; ഡല്‍ഹിക്കെതിരെ ലഖ്‌നൗവിന് 209 റണ്‍സ് വിജയലക്ഷ്യം

തിരുവനന്തപുരത്ത് മകന്റെ അടിയേറ്റ അച്ഛന്‍ മരിച്ചു