കേരളം

തലകുത്തനെ രോഗി ലിഫ്റ്റില്‍ കുടുങ്ങി; സാഹസികമായി രക്ഷപ്പെടുത്തി ഫയര്‍ഫോഴ്‌സ്

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: പത്തനംതിട്ട നഗരത്തിലെ കവിത ആശുപത്രിയിലെ ലിഫ്റ്റില്‍ കുടുങ്ങിയ രോഗിയെ സാഹസികമായി അഗ്നിശമനസേന രക്ഷപ്പെടുത്തി. ചിറ്റാര്‍ സ്വദേശിനി മറിയാമ്മയാണ് അരമണിക്കൂര്‍ നേരം ലിഫ്റ്റില്‍ കുടുങ്ങിയത്. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം.മറിയാമ്മയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. 

മൂന്നാമത്തെ നിലയില്‍ നിന്ന് ഡോക്ടറെ കണ്ടശേഷം ആശുപത്രി ജീവനക്കാരിക്കൊപ്പം താഴത്തെ നിലയിലേക്ക് എത്തുകയായിരുന്നു മറിയാമ്മ. പുറത്തേക്കിറങ്ങുന്നതിനിടെ മധ്യവയസ്‌കയുടെ കാല്‍ ലിഫ്റ്റിനിടയില്‍ കുടുങ്ങുകയും ലിഫ്റ്റ് താഴേക്ക് പോവുകയും ചെയ്തു. അങ്ങനെ മറിയാമ്മയുടെ കാലുകള്‍ മുകളില്‍ ആവുകയും തലതാഴോട്ടുമായ അവസ്ഥയിലായിരുന്നു. അരമണിക്കൂര്‍ നേരം ഇതുപോലെ ഇവര്‍ ലിഫ്റ്റിനുള്ളില്‍ കുടുങ്ങി. ഉടന്‍ തന്നെ സ്ഥലത്തെത്തിയ അഗ്നിശമനസേന അതിവിദഗ്ധമായാണ് ഇവരെ രക്ഷപ്പെടുത്തിയത്. 

അരമണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ഇവരെ പുറത്തെത്തിച്ചത്. മറിയാമ്മയ്ക്ക് കൂടുതല്‍ ചികിത്സ ആവശ്യമായതിനാല്‍ ഇവരെ പത്തനംതിട്ട ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കാലിന് അസുഖമുള്ളതിനാല്‍ ലിഫ്റ്റില്‍ നിന്നും സമയത്തിനുള്ളില്‍ ഇറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. അസുഖമുള്ള കാല്‍തന്നെ ലിഫ്റ്റില്‍ കുടുങ്ങുകയും ചെയ്തു. ലിഫ്റ്റിന്റെ സെന്‍സര്‍ വര്‍ക്ക് ചെയ്യാത്തതാവാം കാരണമാണെന്നാണ് ഫയര്‍ഫോഴ്‌സ് അധികൃതര്‍ പറയുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

പ്രബീര്‍ പുര്‍കായസ്ത ജയില്‍ മോചിതനായി; വീഡിയോ

കരിപ്പൂരിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

സംസ്ഥാനത്ത് കാലവര്‍ഷം മെയ് 31ന് എത്തും

കെഎസ് ഹരിഹരനെ അസഭ്യം വിളിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍