കേരളം

വാളുമായി പെണ്‍കുട്ടികളുടെ പ്രകടനം; ദുര്‍ഗാ വാഹിനിക്ക് എതിരെ കേസ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ വാളേന്തി പ്രകടനം നടത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. ആര്യങ്കോട് പൊലീസാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ കേസെടുത്തിരിക്കുന്നത്. 

മെയ് 22നാണ് കീഴാറൂരില്‍ വിഎച്ച്പിയുടെ വനിതാ വിഭാഗമായ ദുര്‍ഗാവാഹിനിയുടെ പഥസഞ്ചലനം എന്ന പരിപാടി നടന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കാട്ടാക്കട ഡിവൈഎസ്പി ആര്യങ്കോട് എസ്എച്ച്ഒക്ക് നിര്‍ദേശം നല്‍കി. 

പെണ്‍കുട്ടികളുടെ കൈവശമുണ്ടായിരുന്നത് യഥാര്‍ഥ വാളായിരുന്നോയെന്നാണ് പരിശോധിക്കുന്നത്. യഥാര്‍ഥ വാളാണ് ഉപയോഗിച്ചതെന്ന് കണ്ടെത്തിയാല്‍ ആംസ് ആക്ട് പ്രകാരം കേസെടുക്കും. 

ഇതിനായി വിഡിയോ ദൃശ്യങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കുന്നുണ്ട്. പഥസഞ്ചലനത്തിന് നേതൃത്വം നല്‍കിയവരെയും വരും ദിവസങ്ങളില്‍ പൊലീസ് ചോദ്യം ചെയ്യും.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി ബിജെപി ഏജന്റ്, കള്ളം പറയുന്നുവെന്ന് എഎപി; ​ഗുണ്ടയെ സംരക്ഷിക്കാനുള്ള നീക്കമെന്ന് മറുപടി

കോഴിക്കോട് പെൺകുട്ടിയുടെ മരണം വെസ്റ്റ്‌ നൈൽ പനി ബാധിച്ചെന്ന് സംശയം

23 ദിവസം കൊണ്ട് ബിരുദഫലം പ്രസീദ്ധീകരിച്ച് കാലിക്കറ്റ് സര്‍വകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി

അനധികൃത ഗ്യാസ് ഫില്ലിങ് യൂണിറ്റില്‍ പൊട്ടിത്തെറി; കേസ്

അഞ്ച് കോടിയുടെ 6.65 ലക്ഷം ടിൻ അരവണ പായസം നശിപ്പിക്കണം; ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്