കേരളം

ആക്രമണ ദൃശ്യങ്ങളിലെ ശബ്ദം പരിശോധിക്കണം; പ്രോസിക്യൂഷന്‍ കോടതിയില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടിയെ ആക്രമിച്ചു പകര്‍ത്തിയ ദൃശ്യങ്ങളിലെ ശബ്ദരേഖ പരിശോധിക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍. ദൃശ്യങ്ങളിലെ ശബ്ദം അനുപിന്റെ ഫോണില്‍നിന്നു ലഭിച്ച ശബ്ദവുമായി ഒത്തുനോക്കണമെന്നും ദൃശ്യങ്ങള്‍ ചോര്‍ന്നത് എങ്ങനെയെന്ന് ഇതിലൂടെ വ്യക്തമാവുമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ പറയുന്നു.

ഇതുവരെ നടത്തിയ തുടരന്വേഷണത്തിന്റെ പുരോഗതി റിപ്പോര്‍ട്ട് വിചാരണക്കോടതിയില്‍ സമര്‍പ്പിച്ചു. അന്തിമ റിപ്പോര്‍ട്ട് നല്‍കുന്നതിനു കൂടുതല്‍ സമയം തേടി ഹൈക്കോടതിയെ സമീപിച്ചതായും പ്രോസിക്യൂഷന്‍ വിചാരണക്കോടതിയില്‍ പറഞ്ഞു. 

ഈ മാസം 31നകം അന്വേഷണം പൂര്‍ത്തിയാക്കി വിചാരണക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുള്ളത്. അന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്നുമാസം കൂടി സമയം വേണമെന്ന് കഴിഞ്ഞ ദിവസം നല്‍കിയ അപേക്ഷയില്‍ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. 

അന്വേഷണത്തില്‍ കണ്ടെത്തിയ ഡിജിറ്റല്‍ തെളിവുകളുടെയും രേഖകളുടെയും വ്യാപ്തി ഹൈക്കോടതിയില്‍ പ്രോസിക്യൂഷന്‍ അവതരിപ്പിച്ചിട്ടുണ്ട്. കോടതിയുടെ കസ്റ്റഡിയിലുള്ള മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ചോര്‍ന്നെന്ന ആരോപണത്തിന്റെ നിജസ്ഥിതി ബോധ്യപ്പെടാന്‍ മെമ്മറി കാര്‍ഡ് ഫൊറന്‍സിക് പരിശോധനയ്ക്ക് അയക്കണമെന്നും സര്‍ക്കാര്‍ ഹൈക്കോടതി മുന്‍പാകെ ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഗവര്‍ണര്‍ക്ക് തിരിച്ചടി; കേരള സര്‍വകലാശാല സെനറ്റിലേക്കുള്ള നാമനിര്‍ദ്ദേശം ഹൈക്കോടതി റദ്ദാക്കി

പുറത്തുനിന്നുള്ളത് മാത്രമല്ല, ശ്രദ്ധിച്ചില്ലെങ്കിൽ വീട്ടിലുണ്ടാക്കുന്ന ഭക്ഷണവും നിങ്ങളെ രോ​ഗിയാക്കാം; മുന്നറിയിപ്പുമായി ഐസിഎംആർ

ആഡംബര കാറിടിച്ച് രണ്ട് പേരെ കൊന്ന സംഭവം; 17 കാരന് സ്റ്റേഷനില്‍ പിസയും ബര്‍ഗറും ബിരിയാണിയും, മദ്യപിക്കുന്ന വീഡിയോ പുറത്ത്

ഫോണ്‍ സ്മൂത്ത് ആയി ഉപയോഗിക്കാം; ഇതാ ഏഴ് ആന്‍ഡ്രോയിഡ് ടിപ്പുകള്‍

അവിഹിത ബന്ധം അറിഞ്ഞതില്‍ പക; പാലക്കാട് ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം