കേരളം

റോഡില്‍ വിമാനം!; പിന്നെ ആകെ ബഹളം, സെല്‍ഫി എടുക്കാന്‍ തിരക്ക്

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: പുലര്‍ച്ചെ ആളുകള്‍ നോക്കിയപ്പോള്‍ റോഡില്‍ വിമാനം! പിന്നെ സെല്‍ഫി എടുക്കലായി, ഗ്രൂപ്പ് ഫോട്ടോ എടുക്കലായി, ആകെ ബഹളം! തിരുവനന്തപുരത്തു നിന്ന് ആന്ധ്രയിലേക്ക് വിമാനത്തിന്റെ പ്രധാനഭാഗവുമായി എത്തിയ കൂറ്റന്‍ ട്രെയിലറാണ് കുരീപ്പുഴ ടോള്‍ പ്ലാസയ്ക്കു സമീപം ഞായറാഴ്ച പുലര്‍ച്ചെ നിര്‍ത്തിയിട്ടത്.

ടോള്‍ പ്ലാസയ്ക്കു സമീപം വിമാനമിറങ്ങിയെന്ന് വാര്‍ത്ത പരന്നതോടെ അത് കാണാനായി പലയിടത്തുനിന്നും ജനം എത്തിത്തുടങ്ങി. ബൈപ്പാസ്വഴി വാഹനങ്ങളില്‍ വന്നവരും വിമാനം കാണാനായി വാഹനം നിര്‍ത്തി സമയം ചെലവിട്ടു. വൈകാതെ പൊലീസെത്തി ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ കുരുക്ക് ഒഴിവായി.

ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്താനും സെല്‍ഫിയെടുക്കാനും തിരക്കായതോടെ പൊലീസും വലഞ്ഞു. ട്രെയിലര്‍ ഡ്രൈവര്‍മാരെ 'വിമാനത്തിന്റെ ഡ്രൈവര്‍മാരാ'ക്കിയും ചിലര്‍ സെല്‍ഫിയില്‍ ഉള്‍പ്പെടുത്തി. ഇതിനിടെ ട്രെയിലറിന്റെ ടയര്‍ പഞ്ചറായത് ശരിയാക്കാന്‍ തൊഴിലാളികളോടൊപ്പം നാട്ടുകാരും ചേര്‍ന്നു.

ഉപയോഗശൂന്യമായ വിമാനം ഒരു സ്വകാര്യ കമ്പനി വിലയ്‌ക്കെടുക്കുകയായിരുന്നു. വിമാനത്തിന്റെ ചിറകുഭാഗം വേര്‍പെടുത്തിയശേഷം കൂറ്റന്‍ ട്രെയിലറില്‍ കയറ്റി ഹൈദരാബാദിലേക്ക് കൊണ്ടുപോകവേയാണ് ഞായറാഴ്ച പുലര്‍ച്ചെ കുരീപ്പുഴയില്‍ എത്തിയത്. രാത്രി മാത്രമേ വിമാനവുമായി സഞ്ചരിക്കാന്‍ അനുമതിയുള്ളൂ. 30 കിലോമീറ്റര്‍ വേഗത്തിലാണ് യാത്ര. പകല്‍ വിശ്രമമാണ്. ആന്ധ്രയിലെത്തിക്കുന്ന വിമാനഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഹോട്ടല്‍ തുടങ്ങുമെന്നാണ് വിവരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി

രോഹിത് വെമുല ദലിതനല്ല, യഥാര്‍ഥ ജാതി പുറത്തറിയുമെന്ന് ഭയന്നിരുന്നു; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്

രാഹുല്‍ റായ്ബറേലിയില്‍ മത്സരിക്കുന്നത് ഇടതുപക്ഷം സ്വാഗതം ചെയ്യണം; ഉപതെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കൂടും: കുഞ്ഞാലിക്കുട്ടി

ഒന്നാം സ്ഥാനം പോയി; ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി, തലപ്പത്ത് ഓസ്‌ട്രേലിയ