കേരളം

പൊലീസുകാരെ അസഭ്യം വിളിച്ചു, ഡോക്ടറെ കയ്യേറ്റം ചെയ്തു, ആശുപത്രിയില്‍ അതിക്രമം: സൈനികനെതിരെ ജാമ്യമില്ലാ കേസ് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മദ്യലഹരിയില്‍ തിരുവനന്തപുരത്ത് പൊലീസുകാരെ അസഭ്യം വിളിച്ച സൈനികനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. സൈനികന്‍ ഭരതന്നൂര്‍ സ്വദേശി വിമല്‍ എന്ന വൈശാഖിനെതിരെയാണ് കേസെടുത്തത്. 

തിരുവനന്തപുരം കല്ലറയില്‍ ഡോക്ടറെ കൈയേറ്റം ചെയ്ത സംഭവത്തിലും ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഡോക്ടറെ കൈയേറ്റം ചെയ്തതിനും വനിതാ ജീവനക്കാരെ അസഭ്യം പറഞ്ഞതിനുമാണ് കേസ്. ഇന്നലെ രാത്രിയാണ് ഇയാള്‍ ആശുപത്രിയില്‍ കയറി അതിക്രമം കാണിച്ചത്.

കാലിന് പരിക്കേറ്റതില്‍ ചികിത്സ തേടിയെത്തിയപ്പോഴാണ് സൈനികന്‍ ഡോക്ടറോട് അപമര്യാദയായി പെരുമാറിയത്. കാലിന് പരിക്കേറ്റത് അപകടം മൂലമാണോ, അടിപിടിയിലാണോ എന്നു ചോദിച്ചതാണ് ഇയാള്‍ പൊലീസിനോട് അസഭ്യം പറഞ്ഞത്. സൈനികന്‍ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

സൂര്യാഘാതം; സംസ്ഥാനത്ത് 497 പശുക്കൾ ചത്തു

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം