കേരളം

സ്വിഗ്ഗി സമരം പിന്‍വലിച്ചു 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഭക്ഷണവിതരണ കമ്പനിയായ സ്വിഗ്ഗിയിലെ ജീവനക്കാർ ആഹ്വാനം ചെയ്ത അനിശ്ചിതകാല സമരം പിന്‍വലിച്ചു. ജില്ല ലേബര്‍ ഓഫീസര്‍ വി കെ നവാസിന്റെ നേതൃത്വത്തില്‍ തൊഴിലാളി സംഘടനകളുമായി  നടത്തിയ ചർച്ചയെ തുടർന്നാണ് സമരം പിൻവലിച്ചത്. ആനുകൂല്യങ്ങൾ നൽകാതെ സ്വിഗ്ഗി തങ്ങളെ വഞ്ചിക്കുകയാണെന്നാരോപിച്ചാണ് തൊഴിലാളികൾ സമരം പ്രഖ്യാപിച്ചത്. 

തൊഴിലാളികള്‍ സമരത്തിന് ആധാരമായി ഉന്നയിച്ച എല്ലാ വിഷയങ്ങളെ കുറിച്ചും ഇന്ന് ഉച്ചയ്ക്ക് 12മണിക്ക് റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മിഷണറുടെ അധ്യക്ഷതയില്‍ ട്രേഡ് യൂണിയന്‍ പ്രതിനിധികളുടെയും മാനേജ്‌മെന്റ് പ്രതിനിധികളുടെയും യോഗം ജില്ല ലേബര്‍ ഓഫീസില്‍ ചേരും.

വേതന വർധനവ് ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് സ്വിഗ്ഗി ജീവനക്കാർ സൂചനാ പണിമുടക്ക് നടത്തിയിരുന്നു. കുറഞ്ഞ വേതനം രണ്ട് കിലോമീറ്ററിന് 25 രൂപയാക്കണം, അധികം ഓടുന്ന ഓരോ കിലോമീറ്ററിനും പത്ത് രൂപ അധികം നൽകണം, പാർട് ടൈം ജീവനക്കാർക്ക് കുറഞ്ഞത് 500 രൂപയുടെ വരുമാനം ഉറപ്പാക്കുക തുടങ്ങിയ 30 ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു തിരുവനന്തപുരത്തെ സമരം. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

ഇര്‍ഫാന്‍ ഖാന്‍ ഇല്ലാത്ത നാല് വര്‍ഷങ്ങള്‍; കണ്ടിരിക്കേണ്ട ആറ് ചിത്രങ്ങള്‍

അന്ന് ഡിവില്ല്യേഴ്‌സ്, 2016 ഓര്‍മിപ്പിച്ച് കോഹ്‌ലി- ജാക്സ് ബാറ്റിങ്; അപൂര്‍വ നേട്ടങ്ങളുമായി ആര്‍സിബി

ചെന്നൈ മലയാളി ദമ്പതികളുടെ കൊലപാതകം: രാജസ്ഥാന്‍ സ്വദേശി പിടിയില്‍

ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ച മസ്‌ക് അപ്രതീക്ഷിതമായി ചൈനയില്‍; തിരക്കിട്ട ബിസിനസ് ചര്‍ച്ചകള്‍