കേരളം

പൊലീസ് തലപ്പത്ത് അഴിച്ചുപണി; തൃശൂർ, കണ്ണൂർ പൊലീസ് കമ്മീഷണർമാരെ മാറ്റി; ജയ്‌ദേവ് ഭീകരവിരുദ്ധ സ്ക്വാഡ് എസ്പി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാന പൊലീസ് തലപ്പത്ത് അഴിച്ചുപണി. ജില്ലാ പൊലീസ് സൂപ്രണ്ടുമാർ അടക്കം 38 എസ്പിമാരെ മാറ്റി നിയമിച്ചു. തൃശൂർ, കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർമാരെയും മാറ്റി. തിരുവനന്തപുരം സിറ്റി ലോ ആൻഡ് ഓർഡർ ട്രാഫിക് ഡെപ്യൂട്ടി കമ്മിഷണർ ആയിരുന്ന അജിത് കുമാർ ആണ് പുതിയ കണ്ണൂർ സിറ്റി കമ്മിഷണർ. പൊലീസ് ബറ്റാലിയൻ രണ്ടിലെ കമാൻഡന്റ് അങ്കിത് അശോകനെ തൃശ്ശൂർ ജില്ലാ പൊലീസ് കമ്മിഷണറായും നിയമിച്ചു. 

ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ജി ജയ്‌ദേവിനെ ഭീകരവിരുദ്ധ സ്ക്വാഡ് എസ്പിയായി മാറ്റി നിയമിച്ചു. ചൈത്രാ തെരേസാ ജോൺ ആണ് പുതിയ ആലപ്പുഴ എസ്പി. കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ ഇളങ്കോ കേരളാ പൊലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ മാനേജിങ് ഡയറക്ടറാകും. കൊല്ലം റൂറൽ എസ്പി കെ ബി രവിയെ തിരുവനന്തപുരം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ എസ്പിയായും കണ്ണൂർ റൂറൽ ജില്ലാ പൊലീസ് മേധാവി പി ബി രാജീവിനെ വനിതാ കമ്മിഷൻ ഡയറക്ടറായും മാറ്റിനിയമിച്ചു. 

എറണാകുളം റേഞ്ച് എസ്.പി. ജെ ഹിമേന്ദ്രനാഥിനെ കെഎസ്ഇബിയിൽ ചീഫ് വിജിലൻസ് ഓഫീസറായി മാറ്റിനിയമിച്ചു. കോഴിക്കോട് റേഞ്ചിലെ സ്പെഷ്യൽ ബ്രാഞ്ച് എസ്.പി. എം എൽ സുനിലിനെ കൊല്ലം റൂറൽ എസ്പിയായും മാറ്റി. ആർ മഹേഷ് ആണ് പുതിയ കണ്ണൂർ റൂറൽ ജില്ലാ പൊലീസ് മേധാവി.  ബിജോയ് പിയെ എറണാകുളം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ സ്പെഷ്യൽ സെൽ എസ്പിയായും, സുനീഷ് കുമാർ ആർ നെ കേരളാ പൊലീസ് അക്കാദമി അഡ്മിനിസ്‌ട്രേഷൻ അസിസ്റ്റന്റ് ഡയറക്ടർ ആയും ബി കെ  പ്രശാന്തൻ കാണിയെ റാപ്പിഡ് റെസ്പോൺസ് ആൻഡ് റെസ്ക്യൂ ഫോഴ്‌സ് ബറ്റാലിയൻ കമാൻഡന്റ് ആയും മാറ്റി നിയമിച്ചിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി