കേരളം

സിസ തോമസിനെ എങ്ങനെ കണ്ടെത്തി? ആരു നിര്‍ദേശിച്ചു?; ഗവര്‍ണറോട് ചോദ്യങ്ങളുമായി ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സാങ്കേതിക സര്‍വകലാശാല (കെടിയു) താല്‍ക്കാലിക വൈസ് ചാന്‍സലറായി ഡോ. സിസ തോമസിനെ എങ്ങനെ കണ്ടെത്തിയെന്ന് ചാന്‍സലര്‍ കൂടിയായ ഗവര്‍ണറോട് ഹൈക്കോടതി. സിസ തോമസിന്റെ പേര് ആരാണു നിര്‍ദേശിച്ചത്? മറ്റു വിസിമാര്‍ ഇല്ലായിരുന്നോ? പ്രോ വൈസ് ചാന്‍സലര്‍ ലഭ്യമായിരുന്നോ? എങ്ങനെ സിസയുടെ പേരിലേയ്ക്ക് എത്തി? തുടങ്ങിയ ചോദ്യങ്ങളാണ് കോടതി ഉന്നയിച്ചത്. 

സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സീനിയര്‍ ജോയിന്റ് ഡയറക്ടറായിരുന്ന ഡോ. സിസ തോമസിനെ താല്‍ക്കാലിക വിസിയായി നിയമിച്ചതിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതിയുടെ പരിഗണനയില്‍ ഉള്ളത്. വിസി എന്നത് കൂടുതല്‍ ഉത്തരവാദിത്തമുള്ള ജോലിയാണെന്നു ചൂണ്ടിക്കാട്ടിയ കോടതി തെരഞ്ഞെടുപ്പു സൂക്ഷ്മതയോടെ വേണമെന്ന് അഭിപ്രായപ്പെട്ടു. 

താല്‍ക്കാലിക വിസി നിയമനത്തിനു യുജിസി ചട്ടങ്ങളോ പ്രത്യേക നടപടിക്രമങ്ങളോ ഇല്ലെന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. താല്‍ക്കാലിക വിസിയാണെങ്കിലും സ്ഥിര വിസിക്കു തുല്യമല്ലേ എന്നു ചോദിച്ച കോടതി, കാലയളവ് താല്‍ക്കാലികമാണ് എന്ന വ്യത്യാസമല്ലേ ഉള്ളൂ എന്നും ആരാഞ്ഞു.

സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തവര്‍ വിസി ചുമതല നല്‍കാന്‍ അയോഗ്യരായിരുന്നു എന്നാണ് ഗവര്‍ണര്‍ കോടതിയെ അറിയിച്ചത്. സുപ്രീം കോടതിയുടെ വിധിയെ തുടര്‍ന്നു ഡിജിറ്റല്‍ സര്‍വകലാശാല വിസിയുടെ നിയമനവും സംശയത്തിലായിരുന്നു. ഇതിനാലാണ് ഡിജിറ്റല്‍ സര്‍വകലാശാല വിസിയുടെ പേരു തള്ളിയതെന്നും ഗവര്‍ണര്‍ അറിയിച്ചു. 

വിസിയുടെ ഒഴിവു വന്നാല്‍ മറ്റേതെങ്കിലും വിസിക്കോ കെടിയു പ്രോ വിസിക്കോ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്കോ ചുമതല കൈമാറണം എന്നാണ് കെടിയു നിയമം നിര്‍ദേശിക്കുന്നതെന്ന് സര്‍ക്കാര്‍ പറഞ്ഞു. സിസ തോമസിനു ചുമതല നല്‍കിയത് നിയമവിരുദ്ധമെന്നും ഗവര്‍ണറുടെ ഉത്തരവു റദ്ദാക്കണം എന്നുമാണ് സര്‍ക്കാരിന്റെ ആവശ്യം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ