കേരളം

വിഴിഞ്ഞം സംഘര്‍ഷം സര്‍ക്കാര്‍ ആസൂത്രിതമായി നടപ്പാക്കിയത്; കേസെടുത്ത് നിശബ്ദരാക്കാമെന്ന് കരുതേണ്ട: ലത്തീന്‍ അതിരൂപത 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വിഴിഞ്ഞം സംഘര്‍ഷത്തിന്റെ പേരില്‍ ആര്‍ച്ച് ബിഷപ്പ് അടക്കമുള്ളവര്‍ക്കെതിരെ പൊലീസ് കേസെടുത്തതിനെതിരെ ലത്തീന്‍ സഭ. വിഴിഞ്ഞത്തെ സംഘര്‍ഷം സര്‍ക്കാര്‍ ആസൂത്രിതമായി നടപ്പാക്കിയതാണെന്ന് ലത്തീന്‍ അതിരൂപത വികാരി ജനറല്‍ ഫാ. യൂജിന്‍ പെരേര ആരോപിച്ചു. കേസെടുത്ത് നിശബ്ദരാക്കാമെന്ന് സര്‍ക്കാര്‍ കരുതേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. 

കേസെടുത്ത സര്‍ക്കാര്‍ നടപടിയെ നിയമപരമായി നേരിടും. ആര്‍ച്ചു ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോയും സഹായമെത്രാനും സംഘര്‍ഷ സമയത്ത് സ്ഥലത്തുണ്ടായിരുന്നില്ല. കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ തട്ടുന്ന ഒരു സമീപനം എടുക്കുന്നത് തന്നെ തെറ്റായതാണ്. അവിടെ സമരം നടത്തുന്ന ആളുകളെയൊക്കെ നിര്‍വീര്യമാക്കാന്‍ ഒളിഞ്ഞും തെളിഞ്ഞും കുറേക്കാലമായി സര്‍ക്കാര്‍ ആസൂത്രിതമായി ചെയ്തുവരികയാണ്.

ഇത് സഭ പുറത്ത് വെളിച്ചത്തു കൊണ്ടു വരുമെന്നും ഫാദര്‍ യൂജിന്‍ പെരേര പറഞ്ഞു. വിഴിഞ്ഞം സമരത്തിന്റെ മറവില്‍ കലാപശ്രമമെന്ന് മന്ത്രി ആന്റണി രാജു ആരോപിച്ചു. പൊലീസിന്റെ ആത്മസംയമനം ദൗര്‍ബല്യമായി കാണരുത്. സമരക്കാരുടെ ആവശ്യങ്ങളില്‍ സര്‍ക്കാരിനെക്കൊണ്ട് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്തു. ബാക്കിയുള്ള കാര്യങ്ങളില്‍ ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും മന്ത്രി പറഞ്ഞു. 

വിഴിഞ്ഞം സംഘര്‍ഷവുമായി ബന്ധപ്പെട്ട് ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ അടക്കം കണ്ടാലറിയാവുന്ന ആയിരത്തോളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ആര്‍ച്ച് ബിഷപ്പാണ് ഒന്നാം പ്രതി. സഹായമെത്രാന്‍ ആര്‍ ക്രിസ്തുദാസ് ഉള്‍പ്പെടെ അമ്പതോളം വൈദികര്‍ പ്രതിപ്പട്ടികയിലുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി

മൂന്ന് പവന്റെ സ്വര്‍ണമാലക്ക് വേണ്ടി അമ്മയെ കഴുത്തുഞെരിച്ചുകൊന്നു; മകന്‍ അറസ്റ്റില്‍

കലാമൂല്യവും വാണിജ്യമൂല്യവും അതിവിദഗ്ധമായി സമന്വയിപ്പിച്ചു, ഹരികുമാര്‍ മലയാള സിനിമയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി

അമിതവേഗതയിലെത്തിയ മാരുതി കാര്‍ ബൈക്കിടിച്ച് തെറിപ്പിച്ചു,യുവാവ് മരിച്ചു