കേരളം

ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസ്: വിസിമാര്‍ നല്‍കിയ  ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസ് ചോദ്യം ചെയ്ത് സര്‍വകലാശാല വിസിമാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഗവര്‍ണറുടെ നടപടി ചട്ടവിരുദ്ധമാണെന്നും, നോട്ടീസിന്റെ നിയമസാധുത പരിശോധിക്കണമെന്നുമാണ് വൈസ് ചാന്‍സലര്‍മാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. നോട്ടീസ് റദ്ദാക്കണമെന്നും വിസിമാര്‍ ആവശ്യപ്പെടുന്നു. 

നേരത്തെ കേസ് പരിഗണിച്ചപ്പോള്‍,  ഹര്‍ജികളില്‍ അന്തിമ തീര്‍പ്പുണ്ടാകും വരെ കാരണം കാണിക്കല്‍ നോട്ടീസിന്മേല്‍ തുടര്‍നടപടി എടുക്കരുതെന്ന് ഇടക്കാല ഉത്തരവിലൂടെ ഹൈക്കോടതി ഗവര്‍ണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. നോട്ടീസില്‍ മറുപടി നല്‍കണമോ വേണ്ടയോ എന്ന് വിസിമാര്‍ക്ക് തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

അതേസമയം വിസിയായി തുടരണമെങ്കില്‍ ചാന്‍സലറുടെ നിര്‍ദേശങ്ങള്‍ അനുസരിക്കേണ്ടി വരുമെന്നും കോടതി പരാമര്‍ശം നടത്തിയിരുന്നു. എന്നാല്‍ വൈസ് ചാന്‍സലര്‍മാരുടെ പട്ടിക തയാറാക്കിയത് യുജിസി മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്നും, പലര്‍ക്കും വേണ്ടത്ര യോഗ്യതയില്ലെന്ന് പിന്നീട് ബോധ്യപ്പെട്ടതോടെയാണ് രാജിവക്കാന്‍ ആവശ്യപ്പെട്ടതെന്നുമാണ് ഗവര്‍ണറുടെ നിലപാട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരെപ്പോലെ, കിഴക്കുള്ളവര്‍ ചൈനക്കാരെപ്പോലെ'; വിവാദ പരാമര്‍ശവുമായി സാം പിത്രോദ

'കുറച്ച് കൂടിപ്പോയി'; കൂറ്റന്‍ പാമ്പുകളെ കൂട്ടത്തോടെ കൈയില്‍ എടുത്ത് യുവാവിന്റെ അതിസാഹസികത- വീഡിയോ

'ത​ഗ് ലൈഫി'ലേക്ക് തീപ്പൊരി ലുക്കിൽ ചിമ്പുവിന്റെ മാസ് എൻട്രി; ഇൻട്രോ വിഡിയോ പുറത്ത്

39 ഡിഗ്രി വരെ ചൂട്; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, രാത്രി കടലാക്രമണത്തിന് സാധ്യത

ഗൂഗിള്‍ വാലറ്റ് ഇന്ത്യയിലും, പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം