കേരളം

മാതാപിതാക്കളെ കാണാന്‍ ഒരുദിവസത്തെ പരോളില്‍ ഇറങ്ങി; കൊലക്കേസ് പ്രതി മുങ്ങി

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: പൊലീസ് സംരക്ഷണയില്‍ ഒരുദിവസത്തെ പരോളില്‍ എത്തിയ കൊലക്കേസ് പ്രതി രക്ഷപ്പെട്ടു. മാതാപിതാക്കളെ കാണണമെന്ന ആവശ്യപ്രകാരം പൊലീസ് സംരക്ഷണയില്‍ താല്‍ക്കാലിക പരോള്‍ അനുവദിച്ച രാജാക്കാട് പൊന്മുടി സ്വദേശി കളപ്പുരയില്‍ ജോമോന്‍ ആണ് രക്ഷപ്പെട്ടത്.

2015ല്‍ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന കൊലപാതക കേസിലെ പ്രതിയാണ് ജോമോന്‍. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചു വരുന്നതിനിടയില്‍ പരോളിന് അനുമതി തേടുകയും എന്നാല്‍ പരോള്‍ അനുവദിക്കാത്ത സാഹചര്യത്തില്‍ പ്രായമായ മാതാപിതാക്കളെ കാണണമെന്ന അപേക്ഷയില്‍ താല്‍ക്കാലിക പരോള്‍ അനുവദിക്കുകയുമായിരുന്നു.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്നുള്ള രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ സംരക്ഷണയിലാണ് രാജാക്കാട് പൊന്മുടിയിലെ വീട്ടില്‍ എത്തിച്ചത്. ഇവിടെനിന്നു പൊലീസ് ഉദ്യോഗസ്ഥരുടെ കണ്ണു വെട്ടിച്ചു പ്രതി കടന്നുകളയുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

കണ്ണൂരില്‍ അമ്മയും മകളും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍; അന്വേഷണം

'മുസ്ലിംകളാണ് കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത്, അതു പറയാന്‍ ഒരു നാണക്കേടുമില്ല'

നെല്ലിയമ്പം ഇരട്ടക്കൊല: പ്രതിക്ക് വധശിക്ഷ

'എന്തൊരു ക്യൂട്ട്!'- ലോകകപ്പ് ടീം പ്രഖ്യാപിച്ചത് കുട്ടികള്‍, ഹൃദയം കീഴടക്കി വീണ്ടും കിവികള്‍ (വീഡിയോ)