കേരളം

മന്ത്രിക്കെതിരായ വര്‍ഗീയ പരാമര്‍ശം; ഖേദം പ്രകടിപ്പിച്ച് വൈദികന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മന്ത്രി വി അബ്ദുറഹിമാന് എതിരായ വിവാദ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് ലത്തീന്‍ അതിരൂപത വൈദികന്‍ ഫാ. തിയോഡേഷ്യസ് ഡിക്രൂസ്. പരാമര്‍ശം നാക്ക് പിഴയായി സംഭവിച്ചതാണെന്നും പിന്‍വലിക്കുന്നെന്നും വിഴിഞ്ഞം സമരസമിതി കണ്‍വീനര്‍ ഫാ. തിയോഡേഷ്യസ് ഡിക്രൂസ് പറഞ്ഞു. അബ്ദുറഹിമാന്‍ എന്ന പേരില്‍ തന്നെ തീവ്രവാദിയുണ്ട് എന്നായിരുന്നു തിയോഡേഷ്യസ് ഡിക്രൂസിന്റെ വിവാദ പരാമര്‍ശം. 

ഇന്നലെ നടത്തിയ പ്രസംഗത്തിലാണ് തിയോഡേഷ്യസ് ഡിക്രൂസ്  വര്‍ഗീയ പരാമര്‍ശം നടത്തിയത്. പരാമര്‍ശത്തിന് എതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.

ലോകം കണ്ട ഏറ്റവും വലിയ രാജ്യദ്രോഹിയാണ് മന്ത്രി വി അബ്ദുറഹിമാന്‍. പേരില്‍ തന്നെ തീവ്രവാദിയുണ്ട് എന്നായിരുന്നു തിയോഡേഷ്യസ് ഡിക്രൂസ് പറഞ്ഞത്. വിഴിഞ്ഞം തുറമുഖത്തിന് എതിരെ സമരം ചെയ്യുന്നവര്‍ രാജ്യദ്രോഹികള്‍ ആണെന്ന മന്ത്രിയുടെ പ്രസ്താവനയ്ക്ക് എതിരെ ആയിരുന്നു വൈദികന്‍ രൂക്ഷ ഭാഷയില്‍ പ്രതികരിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി