കേരളം

കേരള സര്‍വകലാശാല വിസി നിയമനം; സെനറ്റ് യോഗം വിളിക്കാന്‍ തീരുമാനം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് സെര്‍ച്ച് കമ്മറ്റി പ്രതിനിധിയെ നിര്‍ദേശിക്കുന്നതിനായി സെനറ്റ് യോഗം വിളിക്കാന്‍ വിസിയുടെ തീരുമാനം. സെനറ്റ് പേരു നല്‍കാത്തതിനാല്‍ ഗവര്‍ണര്‍ രണ്ടംഗ സമിതിയെ നിയോഗിച്ചിരുന്നു. സെനറ്റ് വിളിച്ചു ചേര്‍ക്കാന്‍ മൂന്നു തവണ ആവശ്യപ്പെട്ട ശേഷമായിരുന്നു ഇത്.

വിസി നിയമനത്തിനു ഗവര്‍ണര്‍ രണ്ടംഗ സര്‍ച്ച് കമ്മിറ്റി രൂപീകരിച്ചതു ചട്ട വിരുദ്ധമാണെന്നായിരുന്നു വിസി  യുടെ നിലപാട്. ഗവര്‍ണറുടെ നടപടി പിന്‍വലിക്കണമെന്ന സെനറ്റ് പ്രമേയത്തിനു മറുപടി ലഭിക്കാത്തതിനാലാണ് സെനറ്റ് യോഗം വിളിക്കാത്തതെന്നും വിസി വ്യക്തമാക്കിയിരുന്നു.

സര്‍വകലാശാലയുടെ നിലപാടില്‍ മാറ്റമില്ലെന്നു സിന്‍ഡിക്കറ്റ് യോഗത്തിനു ശേഷം വിസി ഡോ. വിപി മഹാദേവന്‍ പിള്ള ഗവര്‍ണറെ രേഖാമൂലം അറിയിച്ചു. സേര്‍ച് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകേണ്ടതിനാല്‍ ഗവര്‍ണറുടെ നിലപാടിലും മാറ്റമില്ലെന്ന് രാജ്ഭവന്‍ മറുപടിയും നല്‍കി.

ഒക്ടോബര്‍ 24ന് വിസി വിരമിക്കുന്നതിനാല്‍ പകരക്കാരനെ കണ്ടെത്താനുള്ള നടപടി രാജ്ഭവന്‍ നേരത്തെ തന്നെ ആരംഭിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്