കേരളം

പറയരുത്, കേള്‍ക്കരുത്, കാണരുത് കുഴിമന്തിയെന്ന് വികെ ശ്രീരാമന്‍; 'ദഹിക്കാതെ' കമന്റുകള്‍, ചര്‍ച്ച

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പറയരുത്, കേള്‍ക്കരുത്, കാണരുത് കുഴിമന്തിയെന്ന് നടനും എഴുത്തുകാരനുമായ വികെ ശ്രീരാമന്‍. പറയുമെന്നും കേള്‍ക്കുമെന്നും കഴിക്കുമെന്നും കുറെപ്പേര്‍, എന്നേ നിര്‍ത്തേണ്ടതാണെന്ന് മറ്റു ചിലര്‍. 

വികെ ശ്രീരാമന്‍ ഫെയ്‌സ്ബുക്കില്‍ ഇട്ട കുറിപ്പിനു താഴെയാണ് ചര്‍ച്ച കൊഴുക്കുന്നത്. തന്നെ ഒരു ദിവസത്തേക്കു കേരളത്തിന്റെ ഏകാധിപതിയാക്കിയാല്‍ ആദ്യം ചെയ്യുക കുഴിമന്തി എന്ന പേരു നിരോധിക്കുകയാവും എന്നാണ് ശ്രീരാമന്റെ പോസ്റ്റ്. മലയാള ഭാഷയെ മാലിന്യത്തില്‍നിന്നു മോചിപ്പിക്കാനുള്ള നടപടിയാവും അതെന്ന് ശ്രീരാമന്‍ പറഞ്ഞു.

ശ്രീരാമന്‍ തുടങ്ങിവച്ചത് ഭാഷാ ചര്‍ച്ചയാണെങ്കിലും കമന്റ് ചെയ്യുന്നവര്‍ക്ക് അത് അങ്ങനെയേ അല്ല. അവര്‍ക്കത് കുഴിമന്തിക്കെതിരായ 'യുദ്ധപ്രഖ്യാപന'മാണ്. അതുകൊണ്ടുതന്നെ കമന്റുകളില്‍ എരിവും പുളിയും കൂടുതലുണ്ട്. 

വികെ ശ്രീരാമന്റെ പോസ്റ്റും ചില കമന്റുകളും: 


ഒരു ദിവസത്തേക്ക്
എന്നെ കേരളത്തിന്റെ
ഏകാധിപതിയായി
അവരോധിച്ചാല്‍ 
ഞാന്‍ ആദ്യം ചെയ്യുക
കുഴിമന്തി എന്ന പേര് 
എഴുതുന്നതും
പറയുന്നതും
പ്രദര്‍ശിപ്പിക്കുന്നതും
നിരോധിക്കുക
എന്നതായിരിക്കും.
മലയാള ഭാഷയെ
മാലിന്യത്തില്‍ നിന്ന്
മോചിപ്പിക്കാനുള്ള
നടപടിയായിരിക്കും
അത്.

പറയരുത്
കേള്‍ക്കരുത്
കാണരുത്
കുഴി മന്തി

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ