കേരളം

കോടിയേരിയെ അധിക്ഷേപിച്ച് വാട്‌സ് ആപ്പ് പോസ്റ്റ്; പൊലീസുകാരന് സസ്‌പെന്‍ഷന്‍

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനെ അവഹേളിക്കുന്ന തരത്തില്‍ സാമൂഹിക മാധ്യമത്തില്‍ കുറിപ്പ് പങ്കുവെച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍. കോണ്‍ഗ്രസ് നേതാവ് 
മുല്ലപ്പള്ളി രാമചന്ദ്രന്റെ മുന്‍ ഗണ്‍മാനും മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനുമായ ഉറൂബിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സിറ്റി പൊലീസ് കമ്മീഷണര്‍ സ്പര്‍ജന്‍കുമാറാണ് നടപടിയെടുത്തത്.

പൊലീസ് ഉദ്യോഗസ്ഥനായ ഉറൂബ് വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ കോടിയേരി ബാലകൃഷ്ണനെ 'കൊലപാതകി' എന്ന് വിശേഷിപ്പിച്ചാണ് അധിക്ഷേപകരമായ കുറിപ്പിട്ടത്. സിപിഎം ആനകോട് ബ്രാഞ്ച് സെക്രട്ടറിയാണ് ഡിജിപിക്ക് പരാതി നല്‍കിയത്.

കേരള പൊലീസിനെ അടിമുടി നവീകരിക്കാന്‍ മുന്‍കൈകയെടുത്ത ആഭ്യന്തര മന്ത്രിമാരില്‍ ശ്രദ്ധേയനായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് രാഷ്ട്രീയ ഭേദമന്യേ എല്ലാ നേതാക്കളും അംഗീകരിക്കുന്ന കാര്യമാണ്. വിവാദങ്ങളില്‍പ്പെടാതെ ആഭ്യന്തര വകുപ്പിനെ അച്ചടക്കത്തോടെ കൊണ്ടുപോകാനും കോടിയേരിക്ക് കഴിഞ്ഞിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കുഴിനഖ ചികിത്സയ്ക്കായി ഡോക്ടറെ വീട്ടിലേക്ക് വിളിപ്പിച്ചു; ഒപി നിര്‍ത്തിവെച്ച് ഡോക്ടറെത്തി; കലക്ടര്‍ക്കെതിരെ പരാതി

കോഴിക്കോട്ട് 61കാരന്റെ മരണം കൊലപാതകം, മകന്‍ കസ്റ്റഡിയില്‍; തെളിയിച്ച് പൊലീസ്

'അവർ കടന്നു കയറിയത്, പൊലീസിനെ കുറ്റം പറയാനാകില്ല': അന്വേഷണം അനാവശ്യമെന്ന് 'മഞ്ഞുമ്മൽ ബോയ്സ്' സംവിധായകൻ

അടിച്ചുമാറ്റലില്‍ പൊറുതിമുട്ടി; 'ലോട്ടറിക്കള്ളനെ' പെന്‍ കാമറയില്‍ കുടുക്കി റോസമ്മ

പി.എം. ഗോവിന്ദനുണ്ണി എഴുതിയ കവിത 'സ്റ്റീലുകൊണ്ടൊരു പെണ്‍കുട്ടി'