കേരളം

മൂന്നാറില്‍ വീണ്ടും കടുവ ഇറങ്ങി; വീടുകളില്‍ നിന്ന്‌ പുറത്തിറങ്ങരുതെന്ന് പ്രദേശവാസികള്‍ക്ക് നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്


ഇടുക്കി: മൂന്നാറിൽ വീണ്ടും കടുവയിറങ്ങിയതിന് പിന്നാലെ പ്രദേശവാസികൾക്ക് ജാ​ഗ്രതാ നിർദേശം. കടുവ ആക്രമണകാരിയായതിനാൽ വീടിന് പുറത്തിറങ്ങരുത് എന്നാണ് പ്രദേശവാസികൾക്ക് നിർദേശം നൽകിയിരിക്കുന്നത്.  തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് കടുവയെ കണ്ടത്. 

കടുവയുടെ ദൃശ്യങ്ങൾ അതുവഴി കടന്നുപോയ വാഹനത്തിലെ യാത്രക്കാർ പകർത്തുകയായിരുന്നു. കഴിഞ്ഞ ദിവസം 10 പശുക്കളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. വളർത്തുമൃഗങ്ങളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതിന് മൂന്നു കിലോമീറ്റർ പരിധിയിലാണ് വീണ്ടും കടുവയുടെ സാന്നിധ്യം കണ്ടെത്തുന്നത്. ‍മൂന്നാർ രാജമല നൈമക്കാട്ടെ ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയാണ് കഴിഞ്ഞ ദിവസം രാത്രി കടുവ വളര്‍ത്തു മൃഗങ്ങളെ അക്രമിച്ചു കൊന്നത്. 

കടുവയെ പിടികൂടാൻ വനം വകുപ്പ് ഊർജിത ശ്രമം നടത്തുകയാണ്. ഇവയെ പിടികൂടാനായി നാല് കൂടുകൾ സ്ഥാപിച്ചിട്ടുണ്ട്. പ്രദേശത്ത് കൺട്രോൾ റൂമും പ്രവർത്തനം തുടങ്ങി. ഇരവികുളം ദേശീയ പാർക്കിന്റെ മുന്നിലെ റോഡ് തോട്ടം തൊഴിലാളികൾ കഴിഞ്ഞ ദിവസം ഉപരോധിച്ചു. കടുവയെ ഉടന്‍ പിടികൂടണമെന്നും നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു ഉപരോധം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി