കേരളം

'വറുതിയില്‍ നിന്നും അനീതിയില്‍ നിന്നും വിമോചിതമായ സമൂഹ സൃഷ്ടിക്കുള്ള ആയുധമാണ് അറിവ്'

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്ന കുരുന്നുകള്‍ക്ക് വിജയദശമി ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രിയും ഗവര്‍ണറും. വറുതിയില്‍ നിന്നും അനീതിയില്‍ നിന്നും വിമോചിതമായ സമൂഹ സൃഷ്ടിക്കുള്ള ആയുധമാണ് അറിവ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 

ആ സന്ദേശമാണ് മഹാനവമി ആഘോഷം നമുക്ക് പകരുന്നത്. അതുള്‍ക്കൊണ്ട് നന്മയും സമത്വവും നിറഞ്ഞ നാളേയ്ക്കായി കൈകോര്‍ക്കാം. ഏവര്‍ക്കും ഹൃദയം നിറഞ്ഞ മഹാനവമി, വിജയദശമി ആശംസകള്‍. മുഖ്യമന്ത്രി ആശംസാസന്ദേശത്തില്‍ കുറിച്ചു.

എല്ലാ കേരളീയര്‍ക്കും ഹൃദയം നിറഞ്ഞ വിജയദശമി ദിനാശംസകള്‍ നേരുന്നതായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. വിദ്യാരംഭം കുറിച്ച് അറിവിന്റെ ലോകത്തേക്ക് പ്രവേശിക്കുന്ന എല്ലാ കുരുന്നുകള്‍ക്കും സ്‌നേഹവും അനുഗ്രഹവും അറിയിക്കുന്നുവെന്നും ഗവര്‍ണര്‍ ആശംസാ സന്ദേശത്തില്‍ വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

'എന്റെ അച്ഛൻ പോലും രണ്ട് വിവാ​ഹം ചെയ്തിട്ടുണ്ട്': ഭാവിവരന് നേരെ വിമർശനം; മറുപടിയുമായി വരലക്ഷ്മി

കണ്ണൂരില്‍ അമ്മയും മകളും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍; അന്വേഷണം

'മുസ്ലിംകളാണ് കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത്, അതു പറയാന്‍ ഒരു നാണക്കേടുമില്ല'

നെല്ലിയമ്പം ഇരട്ടക്കൊല: പ്രതിക്ക് വധശിക്ഷ