കേരളം

എല്‍നക്കും അനൂപിനും വിട നല്‍കി നാട്; വടക്കഞ്ചേരി അപകടത്തില്‍ മരിച്ച രണ്ടുപേരുടെ സംസ്കാരം ഇന്ന്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വടക്കഞ്ചേരി അപകടത്തില്‍ മരിച്ച രണ്ടു പേരുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. മരിച്ച അഞ്ചു വിദ്യാര്‍ത്ഥികളില്‍പ്പെട്ട തിരുവാണിയൂര്‍ ചെമ്മനാട് സ്വദേശി എല്‍ന ജോസിന്റെ സംസ്‌കാരം ഉച്ചയ്ക്ക് രണ്ടു മണിക്ക് നടക്കും. 

കൊച്ചി കണ്യാട്ട് നിരപ്പ് പള്ളിയിലാണ് സംസ്‌കാരം. വിദേശത്തുള്ള സഹോദരന്‍ എത്താന്‍ വൈകിയതിനാലാണ് എല്‍നയുടെ സംസ്‌കാരം ഇന്നത്തേക്ക് മാറ്റിയത്. 

അപകടത്തില്‍ മരിച്ച കൊല്ലം വെളിയം സ്വദേശി അനൂപിന്റെ മൃതദേഹവും ഇന്ന് സംസ്‌കരിക്കും. വൈദ്യന്‍ കുന്നിലെ വീട്ടുവളപ്പില്‍ ഉച്ചയ്ക്ക് 12 നാണ് സംസ്‌കാരം. കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരനായിരുന്നു അനൂപ്. ചെങ്ങമനാട് ഐടിഐയിലെ പഠനം പൂര്‍ത്തിയാക്കിയ അനൂപ് തുടര്‍പഠനത്തിനായി കോയമ്പത്തൂരിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. 

എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്നും ഊട്ടിയിലേക്ക് വിനോദയാത്ര പോയ ടൂറിസ്റ്റ് ബസും കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റും വടക്കഞ്ചേരി അഞ്ചുമൂര്‍ത്തി മംഗലത്തിന് സമീപം വെച്ച് കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഒമ്പതുപേരാണ് അപകടത്തില്‍ മരിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

അര്‍ബുദത്തിന് കാരണമായേക്കാവുന്ന രാസവസ്തു; രണ്ട് ഇന്ത്യന്‍ ബ്രാന്‍ഡുകളുടെ ഇറക്കുമതി നിരോധിച്ച് നേപ്പാള്‍

നിശബ്‌ദ കൊലയാളിയെ തിരിച്ചറിയാം; ലോകത്ത് ഉയർന്ന രക്തസമ്മർദ്ദം മൂലം പ്രതിവർഷം മരിക്കുന്നത് 7.5 ദശലക്ഷം ആളുകൾ

ഇന്ത്യക്ക് ബംഗ്ലാദേശ് എതിരാളി; പരിശീലന മത്സരം കളിക്കാതെ ഇംഗ്ലണ്ടും പാകിസ്ഥാനും

പക്ഷിപ്പനി: ആലപ്പുഴയില്‍ 12,678 വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കും