കേരളം

അമിതവേഗതയില്‍ പോയ ബസില്‍ നിന്നും റോഡിലേക്ക് തെറിച്ചുവീണു; എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: ഓടുന്ന സ്വകാര്യബസില്‍ നിന്നും റോഡിലേക്ക് തെറിച്ചുവീണ് സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. കോട്ടയം പാക്കില്‍ പവര്‍ഹൗസ് ജംഗ്ഷനില്‍ ഇന്നലെ വൈകീട്ടാണ് സംഭവം. കോട്ടയം-കൈനടി റൂട്ടില്‍ ഓടുന്ന ചിപ്പി എന്ന ബസ് ആണ് അപകടം ഉണ്ടാക്കിയത്. 

എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി അഭിരാമിനാണ് സാരമായി പരിക്കേറ്റത്. മുഖത്ത് പരിക്കേറ്റ അഭിരാം കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. അപകടത്തില്‍ കുട്ടിയുടെ രണ്ടു പല്ലുകള്‍ ഒടിഞ്ഞുപോകുകയും ചെയ്തു. 

ബസ് അമിതവേഗത്തിലാണ് പോയത്. അപകടം ഉണ്ടായിട്ടും ബസ് നിര്‍ത്താന്‍ കൂട്ടാക്കിയില്ലെന്നും, നാട്ടുകാര്‍ ഓടിക്കൂടി തടഞ്ഞപ്പോഴാണ് ബസ് നിര്‍ത്തിയതെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ബസ് ജീവനക്കാര്‍ തയ്യാറായില്ലെന്നും ഇദ്ദേഹം ആരോപിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

പ്രബീര്‍ പുര്‍കായസ്ത ജയില്‍ മോചിതനായി; വീഡിയോ

കരിപ്പൂരിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

സംസ്ഥാനത്ത് കാലവര്‍ഷം മെയ് 31ന് എത്തും

കെഎസ് ഹരിഹരനെ അസഭ്യം വിളിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍