കേരളം

105 കിലോ കഞ്ചാവുമായി കാറിൽ; ചെയ്സിങ്, ഓടിച്ചിട്ട് പിടികൂടൽ; സിനിമയെ വെല്ലും രം​ഗങ്ങൾ കോട്ടയത്ത്

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കാറില്‍ കടത്താന്‍ ശ്രമിച്ച 105 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍. തലയോലപ്പറമ്പിൽ വച്ചാണ് ഇരുവരേയും പൊലീസ് പിടികൂടിയത്. കോട്ടയം കരിപ്പൂത്തട്ട് സ്വദേശി കെന്‍സ് സാബു, മുണ്ടക്കയം സ്വദേശി രഞ്ജിത്ത് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ഞായറാഴ്ച രാവിലെ തലയോലപ്പറമ്പില്‍ സിനിമാ രംഗങ്ങളെ വെല്ലുന്ന രീതിയിലായിരുന്നു പൊലീസിന്റെ കഞ്ചാവ് വേട്ട.

കഞ്ചാവുമായി കാറിൽ എറണാകുളം ഭാ​ഗത്ത് നിന്നാണ് ഇരുവരും വന്നത്. വെട്ടിക്കാട്ട് മുക്കിൽ വച്ച് കാർ തടയാൻ പൊലീസ് ശ്രമിച്ചു. എന്നാല്‍ പ്രതികള്‍ പൊലീസിനെ വെട്ടിച്ച് കാറുമായി മുന്നോട്ടു പോയി. പൊലീസ് കാറിനെ പിന്തുടര്‍ന്നു. 

അതിനിടെ കാറിലുണ്ടായിരുന്ന ഒരാള്‍ ഡോര്‍ തുറന്ന് ചാടുകയും ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു. ഇയാളെ പൊലീസ് ഓടിച്ചിട്ട് പിടിച്ചു. അതിനിടെ കാറുമായി മുന്നോട്ടു പോയ രണ്ടാമനെ പൊലീസ് സംഘം പിന്തുടര്‍ന്ന് തലയോലപ്പറമ്പ് ജങ്ഷന് സമീപത്തു വച്ചും വലയിലാക്കി.

കസ്റ്റഡിയിലെടുത്ത രണ്ട് പേരെയും പോലീസ് വിശദമായി ചോദ്യംചെയ്തു വരികയാണ്. എവിടെ നിന്നാണ് കഞ്ചാവ് കൊണ്ടു വന്നത്, എവിടെ വിതരണം ചെയ്യാനാണ് എത്തിച്ചത് തുടങ്ങിയ കാര്യങ്ങള്‍ ചോദ്യം ചെയ്യലിലൂടെ വ്യക്തമാകുമെന്നു പൊലീസ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തം ; രണ്ടു ലക്ഷം രൂപ പിഴ

മാങ്ങ പഴുപ്പിക്കാന്‍ ഉപയോഗിക്കുന്ന കാല്‍സ്യം കാര്‍ബൈഡ് വിഷമോ?

ബൂത്തില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ പരിശോധന, മുസ്ലീം സ്ത്രീകളുടെ മുഖാവരണം മാറ്റി; മാധവി ലതയ്‌ക്കെതിരെ കേസ്; വീഡിയോ

കാനില്‍ ഇന്ത്യന്‍ വസന്തം, പ്രദര്‍ശനത്തിനെത്തുന്നത് എട്ടു ചിത്രങ്ങള്‍; അഭിമാനമായി കനിയും ദിവ്യപ്രഭയും

കൊല്ലത്ത് വനിതാ ഡോക്ടര്‍ക്ക് ആശുപത്രിയില്‍വച്ച്‌ മുഖത്തടിയേറ്റു; പൊലീസ് കേസ് എടുത്തില്ലെന്ന് ആരോപണം