കേരളം

കാസര്‍കോട് ഫ്‌ലാറ്റ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന; യുവദമ്പതികള്‍ അറസ്റ്റില്‍ 

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: മഞ്ചേശ്വരം ഹൊസങ്കടിയിലെ ഫ്‌ലാറ്റില്‍ നിന്ന് മയക്കുമരുന്ന് പിടികൂടി. സംഭവത്തില്‍ യുവദമ്പതികളെ അറസ്റ്റ് ചെയ്തു. 

മഞ്ചേശ്വരം ബടാജെയിലെ സൂരജ് റായി (26), മഹാരാഷ്ട്ര താന സിറ്റി സ്വദേശിനി സെന ഡിസൂസ (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന ഓപ്പറേഷന്‍ ക്ലീന്‍ കാസര്‍കോടിന്റെ ഭാഗമായായിരുന്നു വന്‍ മയക്കുമരുന്നു വേട്ട.

ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് കാസര്‍കോട് ഡിവൈഎസ്പിമാരായ വി വി മനോജ്, സി എ  അബ്ദുള്‍ റഹീം, മഞ്ചേശ്വരം സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍, സന്തോഷ് കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ അന്‍സാര്‍ എന്നിവര്‍ ഹൊസങ്കടി ഹൈ ലാന്‍ഡ് സിറ്റി ടവര്‍ ഫ്‌ലാറ്റ് നമ്പര്‍ 304 ല്‍ നടത്തിയ പരിശോധനയിലാണ് 21 ഗ്രാം എംഡിഎംഎയും 10,850 രൂപയും കണ്ടെടുത്തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രഭാകരന്‍ വീണിട്ട് 15 വര്‍ഷം; പുലികള്‍ വീണ്ടും സംഘടിക്കുന്നു?, ശ്രീലങ്കയില്‍ ജാഗ്രത

പാക് അധീന കശ്മീര്‍ നമ്മുടേത്; തിരിച്ചുപിടിക്കാന്‍ ബിജെപി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: അമിത് ഷാ

ആദ്യത്തെ ആവേശം പിന്നീടുണ്ടാവില്ല; വണ്ണം കുറയ്‌ക്കുമ്പോൾ ഈ തെറ്റുകൾ ഇനി ചെയ്യ‌രുത്

'ജൂനിയര്‍ നടിമാരെ മടിയിലേക്കു വലിച്ചിടും, ടോപ്‌ലെസ് ആയവരെ ചുംബിക്കും': 'ഗോഡ്ഫാദര്‍' സംവിധായകനെതിരെ ഗുരുതര ആരോപണം

സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും കുറ്റകരം, നിയമത്തെ അറിയാം