കേരളം

വളര്‍ത്തു മൃഗങ്ങള്‍ക്ക് രക്ഷയില്ല; കടുവയെ പിടികൂടാന്‍ വൈകുന്നു; വയനാട് ചീരാലില്‍ ഹര്‍ത്താല്‍

സമകാലിക മലയാളം ഡെസ്ക്


സുല്‍ത്താന്‍ ബത്തേരി: വളര്‍ത്തുമൃഗങ്ങളെ കൊന്ന കടുവയെ പിടികൂടാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് വയനാട് ചീരാലില്‍ നാളെ ജനകീയ സമിതിയുടെ ഹര്‍ത്താല്‍. രണ്ടാഴ്ചക്കിടെ ഏഴ് പശുക്കളെയാണ് കടുവ കൊന്നത്. കടുവയുടെ സാന്നിധ്യം പതിവായതോടെ നാട്ടുകാര്‍ പുറത്തിറങ്ങാന്‍ ഭയക്കുകയാണ്.  രാമചന്ദ്രന്‍ എന്നയാളുടെ പശുവാണ് ഏറ്റവും ഒടുവില്‍ ഇരയായത്. 

ആക്രണത്തില്‍ പരിക്കേറ്റ് അവശനിലയിലായ പശുക്കളുമുണ്ട്. കടുവയുടെ സാന്നിധ്യം കണ്ടെത്തിയ രണ്ട് സ്ഥലങ്ങളില്‍ വനംവകുപ്പ് കൂടുസ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും കൂടിന് സമീപത്തുപോലും കടുവയുടെ സാന്നിധ്യമില്ല. കാടിനോട് അതിര്‍ത്തി പങ്കിടുന്ന പ്രദേശമായതിനാല്‍ ജനങ്ങള്‍ രാത്രിസമയങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് മുന്നറിയിപ്പ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

മണ്‍ചട്ടിയിലെ മീന്‍കറി സ്വാദ് നോണ്‍സ്റ്റിക്കില്‍ കിട്ടുമോ? പാത്രം മാറിയാൽ ആരോ​ഗ്യം പോകും

'എന്റെ മക്കള്‍ ഞാന്‍ പറഞ്ഞാല്‍ കേള്‍ക്കില്ല; അവരെന്നെ വഴക്കു പറയും': ആമിര്‍ ഖാന്‍

കോഹ്‌ലിയ്ക്കരികില്‍... സഞ്ജു രണ്ടാം സ്ഥാനത്ത്

കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ സ്റ്റോപ്പ്, വന്ദേ മെട്രോ ഈ വര്‍ഷം തന്നെ; പരീക്ഷണ ഓട്ടം ജൂലൈ മുതല്‍