കേരളം

അവിശ്വസനീയം; കേരളം എവിടേക്കാണു പോകുന്നത്; നരബലിയില്‍ നടുക്കം പ്രകടിപ്പിച്ച് ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പത്തനംതിട്ട ഇലന്തൂരിലെ നരബലിയില്‍ നടുക്കം പ്രകടിപ്പിച്ച് ഹൈക്കോടതി. ഞെട്ടലുളവാക്കുന്നതും അവിശ്വസനീയവുമായ സംഭവമാണ് ഉണ്ടായത്. കേരളം എവിടേക്കാണു പോകുന്നതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. അത്യാധുനികരാകാനുള്ള നമ്മുടെ തത്രപ്പാടില്‍ നമുക്ക് എവിടെയൊക്കെയോ വഴി തെറ്റുന്നുണ്ട്. ആളുകള്‍ ഇക്കാലത്ത് വിചിത്രമായാണു പെരുമാറുന്നത്. വരും തലമുറ ഇതെല്ലാം കണ്ടാണ് വളരുന്നത്. തന്റെ 54 വര്‍ഷത്തിനിടയില്‍ ഇത്തരമൊരു കാര്യം കേട്ടിട്ടില്ലെന്നും ജഡ്ജി പറഞ്ഞു.

കൊച്ചിയില്‍നിന്ന് രണ്ടു സ്ത്രീകളെ കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് ദുര്‍മന്ത്രവാദത്തിന്റെ ഭാഗമായ നരബലിക്കു വേണ്ടിയാണെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തിരുവല്ലയിലെ ദമ്പതികള്‍ക്കു വേണ്ടിയാണ് പെരുമ്പാവൂരില്‍നിന്നുള്ള ഏജന്റ് കാലടിയില്‍നിന്നും കടവന്ത്രയില്‍നിന്നുമുള്ള സ്ത്രീകളെ കൊണ്ടുചെന്നത്. തിരുവല്ല സ്വദേശിയായ വൈദ്യന്‍ ഭഗവല്‍ സിങ്, ഭാര്യ ലൈല, പെരുമ്പാവൂര്‍ സ്വദേശിയായ ഏജന്റ് മുഹമദ് ഷാഫി എന്ന ഷിഹാബ് എന്നിവര്‍ നരബലിയുമായി ബന്ധപ്പെട്ട് പിടിയിലായി.

ഐശ്വര്യത്തിനും സമ്പദ്സമൃദ്ധിക്കും വേണ്ടി പൂജ നടത്താന്‍ ബന്ധപ്പെടുക എന്ന ഫെയ്‌സ്ബുക് പോസ്റ്റ് പ്രതി ഷാഫി ഇട്ടിരുന്നു. ഇതു കണ്ട് തിരുവല്ല സ്വദേശികളായ ഭഗവല്‍ സിങ്ങും ഭാര്യ ലൈലയും ബന്ധപ്പെടുകയായിരുന്നു. നരബലിയാണ് പരിഹാരം എന്നു പറഞ്ഞു തെറ്റിദ്ധരിപ്പിച്ച് ഇവരില്‍നിന്നും പണം കൈക്കലാക്കി. തുടര്‍ന്ന് ആറു മാസം മുന്‍പ് കാലടി സ്വദേശിനിയായ റോസിലിയെ കടത്തിക്കൊണ്ടുപോയി നരബലി നല്‍കി. ഒരാളെ കൂടി ബലി കൊടുക്കണം എന്ന് പറഞ്ഞാണ് കടവന്ത്ര പൊന്നുരുന്നി സ്വദേശിനിയായ പത്മത്തെ സെപ്റ്റംബര്‍ 26നു കടത്തിക്കൊണ്ടുപോയത്. സ്ത്രീകളെ കാണാതായതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സംഭവം പുറത്തറിയുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

കൊല്ലത്ത് രാത്രിയും മഴ തുടരും; ഒൻപതു ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്ക് സാധ്യത

തനിക്കും കുടുംബത്തിനും നേരെ സൈബർ ആക്രമണം, കോൺസിൽ യോ​ഗത്തിൽ വിതുമ്പി മേയർ; ഡ്രൈവര്‍ക്കെതിരെ പ്രമേയം

ഇടവിട്ട മഴയും അമിതമായ ചൂടും പകര്‍ച്ചവ്യാധികള്‍ക്ക് സാധ്യത; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി