കേരളം

ഭഗവല്‍ സിങ് പാര്‍ട്ടി മെമ്പര്‍ അല്ല, സഹയാത്രികന്‍ മാത്രം: സിപിഎം

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: ഇലന്തൂര്‍ നരബലിക്കേസിലെ പ്രതി ഭഗവല്‍ സിങ് പാര്‍ട്ടി അംഗമല്ലെന്നും സഹയാത്രികന്‍ മാത്രമായിരുന്നുവെന്നും സിപിഎം. ഭഗവല്‍ സിങ്ങിന് ചുമതലകളൊന്നും ഉണ്ടായിരുന്നില്ല. എങ്കിലും പാര്‍ട്ടി പരിപാടികളില്‍ പങ്കെടുത്തിരുന്നുവെന്ന് സിപിഎം പത്തനംതിട്ട ഏരിയ സെക്രട്ടറി പി ആര്‍ പ്രദീപ് പറഞ്ഞു.

ഭഗവല്‍ സിങ് ഒരു സമയത്ത് പുരോഗമന ചിന്താഗതിക്കാരനായിരുന്നു. എന്നാല്‍ രണ്ടാം വിവാഹത്തിന് ശേഷമാണ് അയാളില്‍ മാറ്റമുണ്ടായത്. തുടര്‍ന്ന് അയാള്‍ വിശ്വാസിയായി മാറി. ഭാര്യയുടെ സ്വാധീനമാകാം അതിന് കാരണമെന്നും പ്രദീപ് പറഞ്ഞു. 

ഇലന്തൂര്‍ നരബലിക്കേസില്‍ പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവല്‍ സിങ്ങ്, ഭാര്യ ലൈല എന്നിവരെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. ഷാഫിയേയും ഭഗവല്‍ സിങ്ങിനേയും കാക്കനാട് ജില്ലാ ജയിലിലും, ലൈലയെ വനിതാ ജയിലിലും അടച്ചു. തനിക്ക് വിഷാദരോഗമുണ്ടെന്നും, രക്തസമ്മര്‍ദ്ദം ഉണ്ടെന്നും ഇതിന് മരുന്നു കഴിക്കുന്നുണ്ടെന്നും ലൈല കോടതിയില്‍ പറഞ്ഞു. പൊലീസിനെതിരെ പരാതി ഇല്ലെന്നും പ്രതികള്‍ പറഞ്ഞു.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും

കെജിറ്റിഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം