കേരളം

കാപ്പ പ്രതിയുടെ ഒളിസങ്കേതത്തില്‍ റെയ്ഡ്; 50 ലക്ഷത്തിന്റെ ലഹരിമരുന്നുകളും വടിവാളുകളും പിടികൂടി

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: മലപ്പുറം തിരൂരില്‍ കാപ്പ പ്രതിയുടെ ഒളിസങ്കേതത്തില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ 50 ലക്ഷത്തിന്റെ ലഹരിമരുന്നുകളും ആയുധങ്ങളും പിടിച്ചെടുത്തു. മലപ്പുറം ജില്ലയില്‍ പ്രവേശന വിലക്കുള്ള പ്രതി ഷമീമിന്റെ തിരൂരിലെ ഒളിസങ്കേതത്തിലാണ് റെയ്ഡ് നടത്തിയത്. 

റെയ്ഡില്‍ ഒരു കിലോ ഹാഷിഷ് ഓയിലും 15 കിലോ കഞ്ചാവും രണ്ട് വടിവാളുകളുമാണ് പൊലീസ് പിടിച്ചെടുത്തത്. പൊലീസ് പരിശോധനയ്‌ക്കെത്തുമ്പോള്‍ ഷമീം അടക്കം നിരവധി പേര്‍ അവിടെയുണ്ടായിരുന്നു. ഇതില്‍ നാലുപേര്‍ പൊലീസിന്റെ പിടിയിലായി. മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടു. ഇവര്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. 

ഒട്ടേറെ ക്വട്ടേഷന്‍ കേസുകളിലും ലഹരിമരുന്ന് കേസുകളിലും പ്രതിയാണ് പൊന്നാനി അഴീക്കല്‍ സ്വദേശിയായ ഷമീം. കാപ്പ ചുമത്തി പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടും ഷമീം ജില്ലയിലെത്തി ലഹരിമരുന്ന് കച്ചവടം അടക്കമുള്ള കാര്യങ്ങളില്‍ ഏര്‍പ്പെടുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ് നടത്തിയത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാലവര്‍ഷം ആന്‍ഡമാന്‍ കടലില്‍ എത്തി; കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത

സ്ലോ ബോൾ എറിയു... കോഹ്‍ലി ഉപദേശിച്ചു, ധോനി ഔട്ട്!

ബിരുദ പ്രവേശനം: സിയുഇടി കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റ് ചൊവ്വാഴ്ച മുതല്‍, ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം

ഫോണ്‍ പൊലീസിനെ ഏല്‍പ്പിച്ചതിന്റെ വൈരാഗ്യം; പട്ടാപ്പകല്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി വെട്ടിക്കൊല്ലാന്‍ ശ്രമം; അറസ്റ്റ്

അവസാന ലാപ്പില്‍ അങ്കക്കലി! ഹൈദരാബാദിനു മുന്നില്‍ 215 റണ്‍സ് ലക്ഷ്യം വച്ച് പഞ്ചാബ്