കേരളം

പ്ലസ് വൺ പ്രവേശനം പൂർത്തിയായി; ഏറ്റവും കൂടുതൽ വിദ്യാർഥികൾ മലപ്പുറത്ത്, കുറവ് ഇടുക്കിയിൽ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനം പൂർത്തിയായി. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ പ്രവേശനം നേടിയത്. 62,729 പേർ മലപ്പുറത്ത് പ്രവേശനം നേടി. ഹയർസെക്കൻഡറിയിൽ ആകെ 3,85,909 പേരും വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ 29,114 പേരുമാണ് പ്രവേശനം നേടിയത്.

ആകെ 4,23,303 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. ഇതിൽ 4,15,023 പേർക്ക് പ്ലസ് വൺ പ്രവേശനം നേടാനായി. തിരുവനന്തപുരത്ത് 33,363 പേർ പ്ലസ് വൺ പ്രവേശനം നേടി. 10,423 പേര്‍ പ്രവേശനം നേടിയ ഇടുക്കിയിലാണ് ഏറ്റവും കുറവ്. കൊല്ലം - 27,359, പത്തനംതിട്ട - 11,371, ആലപ്പുഴ - 20,896, കോട്ടയം - 20,721, എറണാകുളം - 32,996, തൃശ്ശൂർ - 34,065, പാലക്കാട് - 32,918, കോഴിക്കോട് - 39,697, വയനാട് - 10,610, കണ്ണൂർ  - 32,679, കാസർഗോഡ് - 16,082 എന്നിങ്ങനെയാണ് മറ്റു ജില്ലകളിൽ പ്രവേശനം നേടിയ വിദ്യാർഥികളുടെ എണ്ണം. 

ഹയർ സെക്കൻഡറിയിൽ 43,772ഉം വൊക്കേഷണൽ ഹയർ സെക്കൻഡറിയില്‍ 3,916ഉം സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും