കേരളം

കാൻസറിന്റെ വേദനയിൽ നിലവിളിച്ച് 52 കാരി, തിരിഞ്ഞു നോക്കാതെ മക്കൾ; ഇടപെട്ട് മന്ത്രി

സമകാലിക മലയാളം ഡെസ്ക്

മറയൂർ; സ്തനാർബുദം ബാധിച്ച് ​ഗുരുതരാവസ്ഥയിലായ ആദിവാസി വീട്ടമ്മയ്ക്ക് ചികിത്സ ലഭ്യമാക്കാതെ ബന്ധുക്കൾ. മറയൂർ ചമ്പക്കാട് കുടിയിലെ 52കാരിയാണ് അർബുദം ബാധിച്ച് അവശനിലയിലായത്. രോ​ഗം മൂർച്ഛിച്ച് നിലവിളിക്കുന്ന സ്ഥിതിയായിരുന്നിട്ടും ചികിത്സ ലഭ്യമാക്കാൻ മക്കൾ തയാറായില്ല. തുടർന്ന് മന്ത്രി കെ രാമകൃഷ്ണൻ ഇടപെട്ട് ഇവരെ മറയൂർ പ്രാഥമിക ആരോ​ഗ്യ കേന്ദ്രത്തിൽ എത്തിച്ചു. 

കാൻസർ ബാധിച്ചതിനെ തുടർന്ന് ഒരു വർഷത്തോളം തമിഴ്നാട്ടിലും കോട്ടയം മെഡിക്കൽ കോളജിലും ചികിത്സ തേടിയിരുന്നു. കഴിഞ്ഞ രണ്ടു മാസമായി അവശ നിലയിലായിരുന്നു. രോ​ഗം ​ഗുരുതരമായി നിലവിളിക്കുന്നതുകേട്ട് അയൽവീട്ടുകാർ അധികൃതരെയും മന്ത്രിയുടെ ഓഫിസിലും അറിയിക്കുകയായിരുന്നു. തുടർന്ന് പട്ടിക വർ​ഗ വികസന വകുപ്പ് ജില്ല ഓഫിസർ നജീമിന്റെ നേതൃത്വത്തിലുള്ള സംഘം കുടിയിലെത്തി മറയൂർ സാമൂഹിക അരോ​ഗ്യ കേന്ദ്രത്തിലേക്കു മാറ്റി. 

രോ​ഗിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിൽ കുടുംബാം​ഗങ്ങളിൽ ചിലർ എതിർപ്പ് പ്രകടിപ്പിച്ചെന്നും ആരോപണമുണ്ട്. ചികിത്സ മുടങ്ങിയാൽ നിയമ നടപടി നേരിടേണ്ടിവരുമെന്ന് ഉദ്യോ​ഗസ്ഥർ മുന്നറിയിപ്പു കൊടുത്തതോടെയാണ് അവർ വഴങ്ങിയത്. കാൻസർ ചികിത്സയ്ക്കായി സൗകര്യമുള്ള ആശുപത്രിയിൽ എത്തിക്കാൻ സഹായം കിട്ടാത്ത അവസ്ഥയിലാണ്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആറാം വിരല്‍ നീക്കം ചെയ്യാന്‍ വന്നു, ശസ്ത്രക്രിയ നടത്തിയത് നാവില്‍; കോഴിക്കോട് മെഡിക്കല്‍ കോളജിനെതിരെ പരാതി

നമ്പി രാജേഷിന്റെ മൃതദേഹവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഓഫിസില്‍ പ്രതിഷേധം

നിർജ്ജലീകരണം തടയും; ചർമ്മത്തിന്റെ വരൾച്ച മറികടക്കാന്‍ 'പിങ്ക് ഡ്രിങ്ക്'

ടിടിഇമാര്‍ക്ക് നേരെ വീണ്ടും ആക്രമണം, തള്ളിയിട്ട് രക്ഷപ്പെടാന്‍ ശ്രമം; ശുചിമുറിയില്‍ നിന്ന് പൊക്കി, പ്രതികളുടെ കൈയില്‍ കഞ്ചാവും

‌‌'42 കൊല്ലമായി വിട്ടിട്ടില്ല, ഇനി വിടത്തില്ല!'; ഇവരുടെ ധൈര്യത്തിലാ നമ്മൾ ഇറങ്ങിയിരിക്കുന്നതെന്ന് മമ്മൂക്ക